banner

ഗൂഗിള്‍ മാപ്പ് യാത്രയിൽ അപകടം...!, പാലത്തിനു മുകളില്‍ നിന്ന് നിമിഷങ്ങൾക്കുള്ളിൽ കാറുമായി കുത്തിയൊഴുകുന്ന പുഴയിലേക്ക്, മരണം മുന്നിൽ കണ്ടപ്പോഴും ജീവരക്ഷയ്ക്കായി പൊലീസിന് ലൊക്കേഷൻ കൈമാറി, രക്ഷപ്പെട്ട യുവാക്കൾക്കിത് രണ്ടാം ജന്മം

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കാസർകോട് : ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത യുവാക്കള്‍ പാലത്തിനു മുകളില്‍ നിന്ന് നിമിഷാർധത്തില്‍ കാറുമായി കുത്തിയൊലിക്കുന്ന പുഴയിലേക്ക് വീണു. ആർത്തലച്ച്‌ ഒഴുകിയ പുഴയില്‍ മരണം മുന്നില്‍ കണ്ടെങ്കിലും മനസാന്നിധ്യത്തോടെ ഇരുവരും ചേർന്ന് പൊലീസിനു ഫോണ്‍ ചെയ്തു. ഗൂഗിള്‍ ലൊക്കേഷൻ അയച്ചു നല്‍കുകയും ചെയ്തു.

തലനാരിഴയ്ക്കാണ് ഇരുവരും ജീവിതത്തിലേക്ക് തിരികെ കയറിയത്. കാർ ഒഴുകിത്തുടങ്ങിയപ്പോഴേക്കും ഇരുവരും ഡോർ തുറന്ന് പുറത്തെത്തി കടപുഴകിയ മരത്തില്‍ പിടിച്ചുനിന്നു. അപ്പോഴേക്കും പൊലീസില്‍ നിന്ന് വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയെത്തി രണ്ടുപേരെയും രക്ഷിച്ചു. കാഞ്ഞങ്ങാട് ഏഴാംമൈല്‍ സ്വദേശി തസ്രീഫ് (36), അമ്ബലത്തറയിലെ അബ്ദുള്‍ റഷീദ് (35) എന്നിവരാണ് കാസർകോട് പളഞ്ചിപ്പുഴയിലകപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments