banner

കരാറുകാരനിൽ നിന്ന് അൻപതിനായിരം രൂപ കൈക്കൂലി വാങ്ങി!, കോഴ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുരേഖകളും എ.ടി.എം കാർഡ് ഉള്‍പ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിന്, വനിത എസ്.ഐ അറസ്റ്റില്‍

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ബംഗളൂരു : മൈസൂരുവില്‍ വനിത പൊലീസ് സബ് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് പിടികൂടി. കുവെംപു നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാധയാണ് അറസ്റ്റിലായത്.

കരാറുകാരനായ കെ.ബി. മഹേഷില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റുചെയ്തത്. രാധ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായി മഹേഷ് പരാതിപ്പെട്ടിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുരേഖകളും എ.ടി.എം കാർഡ് ഉള്‍പ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.മഹേഷിന്റെ പരാതിയെത്തുടർന്ന് ലോകായുക്ത പൊലീസ് കുവെംപുനഗർ സ്റ്റേഷനിലെത്തുകയായിരുന്നു.

Post a Comment

0 Comments