banner

ചരിത്ര നേട്ടത്തിൽ സുനിത വില്യംസ്!, ഇന്ത്യൻ വംശജ മൂന്നാം യാത്രയ്ക്കായി യുഎസിലെ ഫ്ലോറിഡയിൽനിന്നു ബോയിങ് സ്‌റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു.

Published from Blogger Prime Android App
ഫ്ലോറിഡ : ഇന്ത്യൻ വംശജ സുനിത വില്യംസ് യുഎസിലെ ഫ്ലോറിഡയിൽനിന്നു ബോയിങ് സ്‌റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു. ബഹിരാകാശത്തേക്ക് സുനിതയുടെ മൂന്നാം യാത്രയാണിത്. 25 മണിക്കൂർ യാത്രയിൽ ബുഷ് വിൽ മോറാണ് സഹയാത്രികൻ.

സഞ്ചാരികളെയും കൊണ്ടുള്ള ദൗത്യങ്ങൾക്ക് ബോയിങ് വികസിപ്പിച്ച സ്റ്റാർലൈനറിന്റെ പരീക്ഷണങ്ങൾക്കായി ഒരാഴ്ച ബഹിരാകാശനിലയത്തിൽ ചെലവഴിച്ച ശേഷം ഇവർ മട ങ്ങിയെത്തും. യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു ആദ്യമായി നാസയുടെ ബഹിരാകാശ സഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്

Post a Comment

0 Comments