banner

പത്തു വയസ്സുകാരായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു!, അതിക്രമ വിവരം കൂട്ടുകാരി പെണ്‍കുട്ടികളുടെ അമ്മമാരെ അറിയിച്ചതോടെ, യുവാവ് പോലീസ് പിടിയിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കോഴിക്കോട് : താമരശേരിയില്‍  പത്തു വയസ്സുകാരായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി എലോക്കര നാലകത്ത് അഷ്റഫ് ആണ് പിടിയിലായത്. ആരുമില്ലാത്ത സമയത്ത് പലതും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പത്തുവയസുള്ള പെണ്‍കുട്ടികളെ ഇയാള്‍ സ്വന്തം വീട്ടിലെത്തിച്ചത്. പല തവണ കുട്ടികള്‍ അതിക്രമം നേരിട്ടു. പേടി കാരണം ഇരുവരും വിവരം പുറത്ത് പറഞ്ഞിരുന്നില്ല. ഒരു കുട്ടിക്ക് നേരെ ആദ്യം അതിക്രമം ഉണ്ടായത് 2023 ല്‍ ആണ്. 

പ്രതി അതിക്രമം തുടർന്നതോടെ കഴിഞ്ഞമാസമാണ് കുട്ടികള്‍ പീഡനത്തിനിരയാവുന്ന വിവരം പരസ്പരം പങ്കു വെച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ മറ്റൊരു കൂട്ടുകാരിയോട് സംഭവം പറഞ്ഞതോടെയാണ് അതിക്രമം പുറത്തറിയുന്നത്. കൂട്ടുകാരി പെണ്‍കുട്ടികളുടെ അമ്മമാരെ അറിയിച്ചതോടെ താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ  അഷ്റഫിനെ റിമാന്‍‌ഡ് ചെയ്തു

Post a Comment

0 Comments