banner

11-കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡനം...!, ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകി ഒന്നിലധികം പേർ പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴി, യുവാവ് പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
ബേക്കല്‍ : പതിനൊന്നുകാരിയെ ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിയെന്ന് സംശയിക്കുന്നയാളെ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ബേക്കല്‍ പൊലീസ് സ്‌റ്റേഷന് സമീപം കോട്ടിക്കുളത്ത് താമസിക്കുന്ന യുവാവാണ് പിടിയിലായത്. ജൂണ്‍ 18ന് രാവിലെ ഏഴ് മണിയോടെയാണ് ക്ലാസ്സിന് പോവുകയായിരുന്ന പതിനൊന്നുകാരിയെ യുവാവ് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെങ്കിലും കുട്ടി കുറച്ചു ദിവസം മുമ്ബാണ് സഹോദരിയോട് വിവരം വെളിപ്പെടുത്തിയത്.

തുടർന്ന് ബേക്കല്‍ പൊലീസിന് ലഭിച്ച പരാതിയില്‍ റജിസ്‌റ്റർ ചെയ്ത കേസ്സിലെ പ്രതിയെയാണ് താമസ സ്ഥലത്തുനിന്നും പിടികൂടിയത്. പിടിയിലായ യുവാവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷമാണ് കൃത്യം നടത്തിയത്. ഒന്നിലധികം പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും കൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. ഒന്നിലധികം പേരുള്‍പ്പെട്ട പീഡനമായതിനാല്‍ പുതുതായി ചുമതലയേറ്റ ബേക്കല്‍ ഡിവൈ.എസ്‌.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇൻസ്‌പെക്ടർ കെ.പി ഷൈൻ ആണ് കേസ് അന്വേഷണം നടത്തുന്നത്. എസ്.ഐ അരുണ്‍ മോഹനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments