banner

എസ്.സി - എസ്.ടി എംപ്ലോയീസ് & പെൻഷനേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ഇടുക്കി ജില്ലാ സമ്മേളനം നാളെ നടക്കും...!, സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ സി.കെ പതാക ഉയർത്തും, ഊരാളി വിഭാഗത്തിൽ നിന്നും എം.ബി.ബി.എസ് നേടിയ ഡോക്ടർ പ്രവീണ കെ.ആർ-നെ വേദിയിൽ ആദരിക്കും


സ്വന്തം ലേഖകൻ
എസ്.സി.എസ്.ടി.ഇ.പി.ഡബ്ല്യു.ഒ ( SC ST എംപ്ലോയീസ്  &പെൻഷനേഴ്സ് വെൽഫയർ ഓർഗനൈസേഷൻ) ഇടുക്കി ജില്ലാ സമ്മേളനം ജുലൈ 13 ശനിയാഴ്ച ചെറുതോണി ജില്ലാ പോലീസ് കോ. ഓപ്പറേറ്റീവ് ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10.30 ന് സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ സി.കെ (പത്തനംതിട്ട) പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും ജില്ലാ സ്വാഗതസംഘം ചെയർമാൻ മധുസൂദനൻ അധ്യക്ഷത  വഹിക്കും. സ്വാഗതം ജനറൽ കൺവീനർ കെ.എം റോയ് ആശംസിക്കും.

സംഘടനാ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ ആനന്ദൻ ( വയനാട്) അവതരിപ്പിക്കും. തുടർന്ന് ചർച്ചയും ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും.  ഇടുക്കി ജില്ലയിൽ ഊരാളി വിഭാഗത്തിൽ നിന്നും  ( പട്ടികവർഗ്ഗം ) എംബിബിഎസ് ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ പ്രവീണ കെ.ആർ-നെ സമ്മേളന വേദിയിൽ ആദരിക്കും. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും. തുടർന്ന് ജില്ലയിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സ്വാഗതസംഘം കൺവീനർ ലിസി കെ കെ ( സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ) കൃതജ്ഞത.

Post a Comment

0 Comments