
സ്വന്തം ലേഖകൻ
അഹമ്മദാബാദ് : രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധിച്ച് ഇന്നലെ രണ്ടുകുട്ടികൾകൂടി മരണപ്പെട്ടു.
ഇതോടെ അപൂർവ്വ വൈറസാൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ അറിയിച്ചു. സംസ്ഥാനത്ത് ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്.
ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് ചന്ദിപുര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ചന്ദിപുര വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു.
മരണസാദ്ധ്യത കൂടുതലുള്ള ചന്ദിപുര വൈറസ് ബാധയേൽക്കുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ഏകോപിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.
സബർകാന്തിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തത്. ശക്തമായ പനി, മസ്തിഷ്‌കജ്വരം, കടുത്ത ശരീരവേദന, തലവേദന, ശ്വാസതടസം, വിളർച്ച എന്നിവയാണ് ചന്ദിപുര വൈറസ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ.
കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്. അണുബാധ വളരെവേഗം പടരുന്നതിനാൽ രോഗം ബാധിച്ച് 24-48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 15 വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം പകരുന്നതെന്ന് അധികൃതർ പറയുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments