banner

സംസ്ഥാനത്ത് നിപ്പാ ഭീതി ഒഴിയുന്നു...!, രോഗബാധയേറ്റ് മരിച്ച കുട്ടിയുമായുള്ള സമ്പര്‍ക്ക പട്ടികയിലെ ഒമ്പതു സാമ്പികളുകളും നെഗറ്റീവ്, 15 പേർ ആശുപത്രികളില്‍ നിരീക്ഷണത്തില്‍

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തിരുവനന്തപുരം : 
സംസ്ഥാനത്ത് നിപ്പാ ഭീതി അകലുന്നു. രോഗബാധയേറ്റ് മരിച്ച കുട്ടിയുമായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ശേഖരിച്ച ഒമ്പതു സാമ്പികളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതേയുള്ളുവെന്നും ആകെ 15 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments