banner

കൊല്ലത്ത് ട്യൂഷന് പോയ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി...!, കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് അറിയിപ്പ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ

കൊല്ലം : കടയ്ക്കലിൽ ട്യൂഷന് പോയ വിദ്യാർഥിയെ കാണാതായതായി പരാതി കടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇളമ്പഴന്നൂർ കൊടിയഴകത്ത് വീട്ടിൽ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് സൽമാനെ (15) ആണ് കാണാതായത്. കഴിഞ്ഞദിവസം രാവിലെ 7 മണിയോടെ കടക്കൽ ചീങ്ങേലിയിലുള്ള ആൽഫ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കൾ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

Published from Blogger Prime Android App
 കടയ്ക്കൽ ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കാണാതായ മുഹമ്മദ് സൽമാൻ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.


Post a Comment

0 Comments