banner

ഈ പറയുന്നത് ശരിയല്ലെ?...!, സാധാരണ ജനത്തിൻ്റെ ഫ്യൂസ് ഊരുമ്പോൾ കുടിശ്ശിക കെട്ടികിടക്കുന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെയും കോർപ്പറേറ്റുകളെയും മറക്കല്ലെ, കെഎസ്ഇബി, കുടിശ്ശിക ഇനത്തിൽ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 2310.70 കോ​ടി രൂ​പ


സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം : വൈ​ദ്യു​ത ബി​ൽ അ​ട​യ്ക്കാ​ൻ വൈ​കി​യാ​ലു​ട​ൻ വൈ​ദ്യു​തി ബ​ന്ധം വി​​ച്ഛേ​ദി​ക്കാ​ൻ കൃ​ത്യ​ത പാ​ലി​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി, സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ൻ​കി​ട ക​മ്പ​നി​ക​ളി​ൽ​നി​ന്നും പി​രി​​ച്ചെ​ടു​ക്കാ​തെ ശേ​ഷി​ക്കു​ന്ന​ത്​ 2310.70 കോ​ടി രൂ​പ.

ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 31 വ​രെ​യു​ള്ള പ​ലി​ശ ഒ​ഴി​വാ​ക്കി​യ ക​ണ​ക്കാ​ണി​ത്. 2310.70 രൂ​പ​യു​ടെ കു​ടി​ശ്ശി​ക​യി​ൽ 370.86 കോ​ടി രൂ​പ​യാ​ണ്​ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടേ​താ​യി രേ​​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ശേ​ഷി​ക്കു​ന്ന 1939.84 കോ​ടി​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, കേ​ന്ദ്ര സ​ർ​ക്കാ​ർ ​ഓ​ഫി​സു​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ട​യ്ക്കാ​നു​ള്ള​താ​ണ്.

ഇ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അ​ട​യ്​​ക്കാ​നു​ള്ള തു​ക 172. 75 കോ​ടി​യും സം​സ്ഥാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ കു​ടി​ശ്ശി​ക 338.71 കോ​ടി​യു​മാ​ണ്.

ജ​ല ​അ​തോ​റി​റ്റി- 188.29 കോ​ടി, കേ​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ- 1.41 കോ​ടി, കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ- 67.39 കോ​ടി, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ- 7.27 കോ​ടി, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ- 70.94, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ- 1009.74 കോ​ടി, അ​ന്ത​ർ​സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ൾ- 2.84 ​​കോ​ടി എ​ന്നി​ങ്ങ​നെ കു​ടി​ശ്ശി​ക ക​ണ​ക്ക്​ നീ​ളു​ന്നു.

കു​ടി​ശ്ശി​ക അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​ക്കാ​ർ​-​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ​ല​വ​ട്ടം കെ.​എ​സ്.​ഇ.​ബി അ​റി​യി​പ്പ്​ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​വു​ന്നി​ല്ല. ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​ക​ളും ല​ക്ഷ്യം കാ​ണു​ന്നി​ല്ല. നി​ല​വി​ൽ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി ​കെ.​എ​സ്.​ഇ. ബി ​പ​രി​ഗ​ണ​ന​യി​ലി​ല്ല.

ഇ​ക്കാ​ര്യം നി​യ​മ​സ​ഭ​യി​ൽ വ​കു​പ്പു​മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​ടി​ശ്ശി​ക തു​ക പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പ്​ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments