സ്വന്തം ലേഖകൻ
കൽപറ്റ : ജില്ലയില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലതല സ്ക്വാഡ് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധികളില്‍ പരിശോധന നടത്തി. സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, പനമരം, നെന്മേനി, മുള്ളന്‍കൊല്ലി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 235 കിലോ നിരോധിത ഉൽപന്നങ്ങള് പിടിച്ചെടുത്തു. 75000 രൂപ പിഴയും ചുമത്തി.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളായ പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ കപ്പ്, ക്യാരി ബാഗ് തുടങ്ങിയവ വ്യാപകമായി സൂക്ഷിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സ്ക്വാഡ് ശക്തമാക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സ്ക്വാഡ് അറിയിച്ചു.
അനധികൃതമായി നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങള്, മാലിന്യങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍, മാലിന്യ സംസ്കരണം കൃത്യമായ രീതിയില്‍ നടത്താത്ത സ്ഥാപനങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മാലിന്യങ്ങള്‍ തരംതിരിക്കാതെ പൊതുസ്ഥലത്ത് കൂട്ടിയിടുകയോ വലിച്ചെറിയുകയോ ചെയ്യുക എന്നിവ ഉള്‍പ്പെടെ കണ്ടെത്തുന്നതിനുള്ള അധികാരമാണ് സ്ക്വാഡിനുള്ളത്.
ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡര്‍ എം.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ കെ. അനൂപ്, റഹിം ഫൈസല്‍, കെ.ടി. ഐജി, വി.ആര്. റിസ്വിക്, കെ.ബി. നിധി കൃഷ്ണ എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments