
സ്വന്തം ലേഖകൻ
കൊല്ലം : പരവൂരിൽ തീവണ്ടിയിൽ നിന്ന് വീണ് സാരമായി പരിക്കേറ്റ യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫി(27)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊല്ലം-തഞ്ചാവൂര്‍-ചെന്നൈ എക്‌സ്പ്രസില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ ഒരു കാല്‍പാദം അറ്റുപോകുകയും മറ്റേ കാലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊല്ലത്ത് കല്യാണം വിളിക്കുന്നതിനായി എത്തിയതാണ് മുഹമ്മദ് യൂസഫ്. തിരികെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്.
0 Comments