banner

റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട ; ട്രോളിബാഗിലും ഷോൾഡർ ബാഗിലുമായി ഉപേക്ഷിച്ച 28കിലോ കഞ്ചാവാണ് പിടികൂടിയത്


സ്വന്തം ലേഖകൻ
പാലക്കാട് : പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വൻ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ബാഗുകളില്‍ നിന്നായി ഇരുപതിലേറെ കിലോ കഞ്ചാവ് പിടികൂടി.

പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, ആർപിഎഫ് സംഘവുമായി ചേർന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്.

സ്റ്റേഷനിലെ മൂന്നാം നമ്ബർ പ്ലാറ്റ് ഫോമില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ഒരു ട്രോളി ബാഗും ഷോള്‍ഡർബാഗും തുറന്നപ്പോഴാണ് കഞ്ചാവ് കണ്ടത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 18.7 കിലോഗ്രാം കഞ്ചാവും, ഷോള്‍ഡർ ബാഗില്‍ കവറില്‍ പൊതിഞ്ഞ 9.425 കിലോഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തിട്ടുള്ളത്. ട്രെയിനില്‍ വന്ന പ്രതികള്‍ പരിശോധന കണ്ടു ഭയന്ന് കഞ്ചാവ് പ്ലാറ്റ് ഫോമില്‍ ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചു പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്സൈസ് സംഘം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments