banner

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ്റെ മര്‍ദ്ദനമേറ്റ അപസ്മാര രോഗിയായ 38-കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


സ്വന്തം ലേഖകൻ
തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മർദ്ദനമേറ്റ രോഗി മണ്ണാമൂല പാലത്തിന് സമീപംതോട്ടില്‍ മരിച്ച നിലയില്‍.പേരൂർക്കട മണ്ണാമൂല എം.ആർ.എ64 മണി ഭവനില്‍ ബാലകൃഷ്ണന്റെ മകൻ ശ്രീകുമാറാണ് (38) മരിച്ചത്.

ഇന്നലെ രാവിലെ 10നാണ് ശ്രീകുമാറിനെ കണ്ടെത്തിയത്. സുഹൃത്തായ മനോജിന്റെ മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുംവഴി തോട്ടിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അപസ്മാര രോഗിയായിരുന്നു ശ്രീകുമാർ.

ജൂണ്‍ ആറിനാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച്‌ സെക്യൂരിറ്റി ജീവനക്കാർ ശ്രീകുമാറിനെ മർദ്ദിച്ചത്. ചികിത്സയ്ക്കെത്തിയതായിരുന്നു ഇയാള്‍.

സെക്യൂരിറ്റി ജീവനക്കാരനായ ജുനൈദാണ് ശ്രീകുമാറിനെ മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി അന്ന് ഉത്തരവിട്ടിരുന്നു.ജുനൈദിനെ അന്ന് സസ്പെൻഡും ചെയ്തിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments