banner

ഗതാഗത നിയന്ത്രണം...!, കൊല്ലം - തേനി ദേശീയ പാതയില്‍ മത്തായി കൊക്കക്ക് സമീപം റോഡ് ഇടിഞ്ഞ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വീണു, ഇടിഞ്ഞ് അൻപത് മീറ്ററോളം ഒലിച്ചുപോയി


സ്വന്തം ലേഖകൻ
പീരുമേട് : കനത്ത മഴയില്‍ കൊല്ലം -തേനി ദേശീയ പാതയില്‍ മത്തായി കൊക്കക്ക് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതേത്തുടർന്ന് അൻപത് മീറ്ററോളം ദൂരം മണ്ണ് ഒലിച്ചു പോയി. മണ്ണ് ഇടിഞ്ഞ്
കനത്ത മഴയെ തുടർന്ന് റോഡില്‍ വലിയ നിലയില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും ഈ വെള്ളം താഴേക്ക് ഒലിച്ച്‌ ഇറങ്ങിയതുമാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമായി പറയുന്നത്. വീണ്ടും മഴ ശക്തമായാല്‍ ബാക്കി ഭാഗം കൂടി ഇടിയാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് വീണത്. ഇവിടെ താല്‍ക്കാലികമായി നിർമ്മിച്ച ഷെഡിനും തകരാർ സംഭവിച്ചു.

ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നതാണ്. ഇവർ രാവിലെ ജോലിക്ക്‌പോയിരുന്നതിനാൽ കൂടുതല്‍ അപകടം ഒഴിവായി. നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന സാധനസാമഗ്രിഹികള്‍ക്ക് മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണത്‌

മത്തായികൊക്ക പ്രദേശം സ്ഥിരമായി അപകട മേഖലയാണ്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഈ പ്രദേശത്ത് മലമുകളില്‍ നിന്നും പാറക്കഷണങ്ങള്‍ ഇളകി വീണിരുന്നു. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമാക്കി.

പീരുമേട് പഞ്ചായത്ത് അധികൃതർ, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, റവന്യൂ വിഭാഗം ഫയർഫോഴ്‌സ് യൂണീറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി . ആദ്യഘട്ടത്തില്‍ റോഡില്‍ ഉണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments