സ്വന്തം ലേഖകൻ
തിരുവനന്തപുരം : പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ഫെയറില്‍ പങ്കെടുക്കുന്നതിനായി ആറ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മന്ത്രിയോടൊപ്പം ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറും അനുഗമിക്കും. മന്ത്രിയുടെ സാധാരണയുള്ള വിദേശ സന്ദർശനം പോലെ കുടുംബാംഗങ്ങള്‍ വിദേശ സന്ദര്‍ശനത്തിന് മന്ത്രിയെ ഇത്തവണ അനുഗമിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെയുള്ള ചില വിദേശ സന്ദര്‍ശനങ്ങളില്‍ ഭാര്യ വീണ വിജയന്‍ റിയാസിനെ അനുഗമിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന്റെ ഭാഗമായാണ് യാത്ര. തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രിട്ടന്‍, സ്‌പെയിന്‍, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കേരള ടൂറിസത്തിന്റെ പ്രാതിനിധ്യം ഉണ്ടാകും.
5.14 കോടിയാണ് ചെലവിട്ടാണ് ആഗോള വിനോദ സഞ്ചാര മേളകളില്‍ കേരളം പങ്കെടുക്കുന്നത്. തായ്‌ലന്‍ഡില്‍ ആഗസ്ത് 27 മുതല്‍ 29 വരെയാണ് ട്രേഡ് ഫെയര്‍. സിംഗപ്പൂരില്‍ ഒക്ടോബര്‍ 23 മുതല്‍ 25 വരെയും ലണ്ടനില്‍ നവംബര്‍ 5 മുതല്‍ 7 വരെയും മാഡ്രിഡില്‍ ജനുവരി 22 മുതല്‍ 26 വരെയും ബെര്‍ലിനില്‍ മാര്‍ച്ച് 4 മുതല്‍ 6 വരെയും മോസ്‌കോയില്‍ മാര്‍ച്ച് 18 മുതല്‍ 20 വരെയും ആണ് ട്രേഡ് ഫെയര്‍. മന്ത്രിയുടെയും സംഘത്തിന്റെയും യാത്രക്ക് കേന്ദ്രാനുമതി വേണം. ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ പരിപാടിയുമായി ബന്ധപ്പെട്ട യാത്രക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് തടസം ഉണ്ടാകാറില്ല.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(82).jpg)
.jpg)
0 Comments