സ്വന്തം ലേഖകൻ
ആലപ്പുഴ : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദ്യത്തെ കണ്‍മണി മരിച്ചതിന് പിന്നാലെ നേര്‍ച്ച കാഴ്ചകള്‍ വെച്ചു കിട്ടിയ രണ്ടാമത്തെ കണ്‍മണിയും യാത്രയായി. മണ്ണഞ്ചേരിയിലാണ് ഒരു കുടുംബത്തെ മുഴുവന്‍ സങ്കടക്കടലിലാക്കിയ ദാരുണ സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡ് പൂവത്തില്‍ മുഹമ്മദ് റഫീഖിന്റെ (ഷിറാസ്) മകന്‍ മുഹമ്മദ് ഇഷാന്‍ എന്ന ആറു മാസക്കാരനെയാണ് കണ്ടു കൊതി തീരും മുമ്ബ് വിധി തട്ടിയെടുത്തത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷനിലായിരുന്നു അപകടം. കുഞ്ഞുമായി യാത്ര ചെയ്ത ബൈക്കിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിക്കുക ആയിരുന്നു. മാതാവിന്റെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവിനും ബൈക്ക് ഓടിച്ച ഭര്‍തൃപിതാവിനും പരിക്കേറ്റു. മാതാവ് നാസിയ, റഫീഖിന്റെ പിതാവ് ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുഹമ്മദ് ഇഷാനെ ആശുപത്രിയില്‍ കാണിക്കുന്നതിനായി ഭര്‍തൃപിതാവ് ഷാജിക്കൊപ്പം നാസിയയും കുഞ്ഞും ബൈക്കില്‍ പോകുമ്ബോള്‍ സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ നാസിയയുടെ കയ്യില്‍നിന്ന് കുഞ്ഞും റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാസിയക്ക് തലക്കും ഷാജിക്ക് കാലുകള്‍ക്കും പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് പല്ലുകളും പൊട്ടി.
നാലുമാസം പ്രായമുള്ളപ്പോഴാണ് ഇവരുടെ മൂത്തകുട്ടി മരിക്കുന്നത്. ഇഷല്‍ ഫാത്തിമ എന്ന കുരുന്ന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. അതിനു ശേഷമാണ് മുഹമ്മദ് ഇഷാന്‍ ജനിക്കുന്നത്. എന്നാല്‍ വിധി വീണ്ടും വില്ലനായി. കണ്ടും ലാളിച്ചും കൊതി തീരും മുന്നേ ഈ കുരുന്നിനേയും വിധി തട്ടിയെടുക്കുക ആയിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(71).jpg)
0 Comments