banner

ജൂലൈ ആയിട്ടും ഒരു മാറ്റവുമില്ല…!, സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 628.5 മില്ലി മീറ്റർ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മുൻകാലങ്ങളെ അപേക്ഷിച്ച് 27 ശതമാനം മഴക്കുറവ്, ഏറ്റവും കുറവ് മഴ പെയ്തത് ഇടുക്കിയും വയനാടും


സ്വന്തം ലേഖകൻ
തിരുവനന്തപുരം : മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നതില്‍ കുറവ്. ജൂണ്‍ മുതല്‍ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് സാധാരണ അളവില്‍ മഴ ലഭിച്ചത്. ഇതില്‍ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളില്‍ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1093.2 മില്ലി മീറ്റർ മഴ കണ്ണൂരില്‍ പെയ്തു.

കാസർകോട് 1012.9 മിമീ മഴയും പെയ്തു. ഇടുക്കിയും വയനാടുമാണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇടുക്കിയില്‍ 45 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ വയനാട്ടില്‍ 42 ശതമാനം മഴ കുറഞ്ഞു.

ആലപ്പുഴ(-29), കണ്ണൂർ (-7), എറണാകുളം (-38), കാസർകോട് (-25), കൊല്ലം (-24), കോട്ടയം (-14), കോഴിക്കോട് (-25), മലപ്പുറം (-25), പാലക്കാട് (-29), പത്തനംതിട്ട (-20), തിരുവനന്തപുരം (-14), തൃശൂർ (-28) എന്നിങ്ങനെയാണ് കണക്ക്. ജൂണില്‍ മാത്രം 25 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments