സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്ബോള്‍ കരാറനുസരിച്ച് അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നല്‍കേണ്ടത് 950 കോടി രൂപ. സര്‍ക്കാർ ഗ്യാരണ്ടിയോടെ നബാര്‍ഡില്‍ നിന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്ബനി വായ്പയെടുക്കും. അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പുലിമുട്ട് നിർമിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ഗഡുക്കളായി അദാനിക്ക് നല്‍കേണ്ടത് 1300 കോടി രൂപയാണ്. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖത്തിന് ഇതുവരെ നല്‍കിയത് രണ്ടാം ഗഡുവിന്‍റെ പകുതി വരെ മാത്രം. ആദ്യഘട്ട കമ്മീഷനിംഗ് പൂര്‍ത്തിയാകും മുൻപ് 1800 കോടി അദാനിക്ക് നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തത് 850 കോടിയാണ്. 950 കോടി കുടിശിക. റെയില്‍പാത നിര്‍മ്മാണത്തിനുള്ള 1200 കോടി രൂപ വേറെയും നല്‍കണമെന്നിരിക്കെ 3600 കോടിയുടെ വായ്പക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്ബനി ശ്രമിക്കുന്നത്. ഹഡ്കോ പിൻമാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം.
കേന്ദ്രം നല്‍കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് 817 കോടി രൂപയാണ്. 2019 ല്‍ തീര്‍ക്കേണ്ട പദ്ധതിയില്‍ അദാനി കരാര്‍ വ്യവസ്ഥകള്‍ മറികടന്നെന്ന് വിസിലും അതിന് കാരണങ്ങളുണ്ടെന്ന് പറഞ്ഞ് അദാനിയും തമ്മിലുണ്ടായിരുന്ന ആര്‍ബിട്രേഷൻ നടപടികള്‍ ഒത്തു തീര്‍ന്നത് അടുത്തിടെയാണ്. ചുരുങ്ങിയ കാലഘട്ടത്തില്‍ വൻ നിക്ഷേപ സാധ്യത എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് അദാനിയുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്തതെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. കരാര്‍ പ്രകാരം തുറമുഖത്തിന്‍റെ റവന്യു ഷെയറിംഗ് തുടങ്ങുക 2034 മുതലാണ്. പുതുക്കി നല്‍കിയ തിയ്യതി അനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കേണ്ടത് ഡിസംബര്‍ മൂന്നിന് ആണ്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments