banner

ലാവോസിലെ കോൾ സെന്ററിൽ ജോലി...!, മൂന്നുലക്ഷം വീതം നൽകി യുവാക്കൾ ചെന്നിറങ്ങിയത് ഫോൺ വിളിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിൻ്റെ അടുത്തേക്ക്, ചതിയാണെന്ന് മനസ്സിലായതോടെ നാട്ടിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ കിട്ടിയത് പൊതിരെ തല്ല്, യുവാക്കളെ വഞ്ചിച്ച അഭിഭാഷകൻ പിടിയിൽ


സ്വന്തം ലേഖകൻ
പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ അഭിഭാഷകൻ പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശി ശ്രീജിത്ത് മന്നാടിയാരാണ് സൈബർ പൊലീസിന്റെ പടിയിലായത്. പഠനം കഴിഞ്ഞ് ജോലി അന്വേഷിച്ച് നടന്ന രണ്ട് ചെറുപ്പക്കാരാൻ തട്ടിപ്പിനിരയായത്. ചന്ദ്രനഗർ സ്വദേശിയായ യുവാവിനോട് ലാവോസിൽ ജോലി നൽകാമെന്ന് അഭിഭാഷകനായ ശ്രീജിത്ത് മന്നാടിയാർ പറഞ്ഞു.

ഒരു ഏജന്റിനേയും പരിചയപ്പെടുത്തി. കോൾ സെന്ററിൽ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ചെറുപ്പക്കാരിൽ നിന്ന് അഭിഭാഷകൻ മൂന്ന് ലക്ഷം രൂപ വീതം വാങ്ങി. ലാവോസിൽ എത്തിയപ്പോഴാണ് ചതി പിടികിട്ടിയത്. ഫോൺ വിളിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തലാണ് യുവാക്കൾക്ക് കിട്ടിയ പണി.

ജോലി വിട്ട് പോരണമെന്ന് യുവാക്കൾ സമ്മർദ്ദം ചെലുത്തിയതോടെ മർദ്ദനം. ഒടുവിൽ ഏജന്റ് ഇടപെട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. യുവാക്കളെ വഞ്ചിച്ച അഭിഭാഷകൻ ശ്രീജിത്ത് മന്നാടിയാരെ പാലക്കാട് സൈബർ പോലീസ് പിടികൂടി. ഇയാൾ കൂടുതൽ പേരെ വഞ്ചിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് സൈബർ പൊലീസ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments