സ്വന്തം ലേഖകൻ
കൊച്ചി : ആലുവയിൽ എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ സാക്ഷിവിസ്താരം തുടങ്ങി. ഇരയായ എട്ടു വയസുകാരിയെയും കുഞ്ഞിന്റെ അമ്മയെയും ഇന്നലെ വിസ്തരിച്ചു. പ്രതി ക്രിസ്റ്റൽരാജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. ആലുവയെ ഞെട്ടിച്ച അതിക്രൂരമായ പീഡനകേസിലാണ് പെരുമ്പാവൂർ പോക്സോ കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പ്രതി തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി ക്രിസ്റ്റല്‍ രാജിനെ പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കവെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇരയായ എട്ടു വയസുകാരിയെയും കുഞ്ഞിന്റെ അമ്മയെയും ഇന്നലെ വിസ്തരിച്ചു.
വീഡിയോയിലൂടെ ഹാജാരാക്കിയ പ്രതിയെ കുട്ടിക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ഇതോടെ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി പശ്ചിമബംഗാൾ സ്വദേശി റോയ് പാരയും ഇന്നലെ കോടതിയിൽ ഹാജരായില്ല. കുട്ടിയുടെ ക്രോസ് വിസ്താരത്തിനും കൂടുതൽ സാക്ഷികളെ വിസ്തരിക്കുന്നതിനും ആയി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. കേസിൽ 115 സാക്ഷികളാണ് ഉള്ളത്. അതേസമയം പ്രതി ക്രിസ്റ്റൽ രാജിനെതിരെ പെരുമ്പാവൂർ പോലീസ് ചാർജ് ചെയ്തിട്ടുള്ള പോക്സോ കേസിന്റെ വിസ്താരം ചൊവ്വാഴ്ച ആരംഭിക്കും.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(68).jpg)
0 Comments