banner

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സ്വീകരണ ചടങ്ങ്...!, ചടങ്ങിൽ നിന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ വിട്ടുനില്‍ക്കും, നേരിട്ട് ക്ഷണിക്കാൻ നിര്‍ദേശം നൽകി മന്ത്രി


സ്വന്തം ലേഖകൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യം എത്തുന്ന ചരക്ക് കപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ല. നേരിട്ട് ക്ഷണിക്കാതെ നോട്ടീസില്‍ പേര് ഉള്‍പ്പെടുത്തിയതിലെ പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് പുറത്തിറക്കിയ നോട്ടിസില്‍ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ.നെറ്റോയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിഷപ്പിനെ ഔദ്യോഗികമായി സര്‍ക്കാര്‍ ക്ഷണിച്ചതുമില്ല. ഇതാണ് സഭയെ പ്രകോപിപ്പിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നാളെ കൊച്ചിയിലേക്കു പോകുമെന്നാണ് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിച്ചിരിക്കുന്നത്.

ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ തീരുമാനം പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വിസില്‍ എംഡി ദിവ്യ എസ്. അയ്യരോട് ബിഷപ്പിനെ നേരിട്ടു ക്ഷണിക്കാന്‍ തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശം നല്‍കി. ഇന്ന് തന്നെ ദിവ്യ എസ്.അയ്യര്‍ ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പിനെ ക്ഷണിച്ചേക്കുമെന്നാണു വിവരം.

നാളെ രാവിലെ 9.15നാണ് വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫര്‍ണാണ്ടോയുടെ ബെര്‍ത്തിങ്. വാട്ടര്‍ സല്യൂട്ട് നല്‍കിയാകും കപ്പലിനെ സ്വീകരിക്കുക.മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാത്തതും വിവാദമായിട്ടുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments