സ്വന്തം ലേഖകൻ
നിരവധി നല്ല ശീലങ്ങളും മോശം ശീലങ്ങളുമുള്ളവരാണ് നമ്മൾ മനുഷ്യർ. ആരോഗ്യവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു മോശം ശീലമാണ് മുക്കിൽ വിരലിടുന്ന സ്വഭാവം. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ഒരു ശീലത്തിന് അടിമകളാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ ഈ ശീലം മാറ്റിയെടുക്കാൻ നമ്മുടെ രക്ഷിതാക്കൾ ശ്രമിക്കാറുണ്ട്. ഇതിന്റെ പേരിൽ ഒരുപാട് തല്ല് കിട്ടിയാലും ശീലം മാറ്റാത്ത കുട്ടികളും നിരവധിയാണ്.
കുട്ടികളായാലും മുതിർന്നവരായാലും ശരി, മൂക്കിൽ കയ്യിടുന്ന ശീലമുണ്ടെങ്കിൽ അത് നിർത്തുന്നതാണ് നല്ലത്. കാരണം ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ഈ ശീലം നിങ്ങൾക്ക് മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുള്ള രോഗത്തിലേക്ക് നയിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മൂക്കിൽ കയ്യിടുന്ന ശീലം ന്യുമോണിയ വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. കണ്ടെത്താനും ചികിത്സിക്കാനും വൈകിയാൽ മരണം വരെ സംഭവിക്കുമെന്നതാണ് ന്യുമോണിയയെ അപകടകരമായ അസുഖങ്ങളുടെ പട്ടികയിലേക്ക് ചേർക്കുന്നത്.
ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ് ന്യുമോണിയ. ഇത് പരത്തുന്നത് ന്യുമോകോക്കസ് എന്ന ബാക്ടീരിയയാണ്. ചുമ, തുമ്മൽ എന്നിവയിലൂടെയും ഒപ്പം രോഗം ബാധിച്ചവരിലൂടെയും വായുവിൽ കൂടിയും പകരുന്ന അസുഖമാണ് ന്യുമോണിയ. മൂക്കിലൂടെയും കയ്യിലൂടെയും രോഗത്തിന് കാരണമായ ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നാണ് ബ്രിട്ടീഷ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ പഠനം നടത്തിയത് മുതിർന്നവരിലാണ്.
എന്നാൽ രക്ഷകര്താക്കൾക്ക് ബാധിക്കുന്ന ന്യുമോണിയ കുട്ടികൾക്ക് പകരാൻ സാദ്ധ്യതഏറെയാണ് . അതോടൊപ്പം തന്നെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ അവ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവയുടെ വൃത്തിയും വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളായാലും മുതിർന്നവർ ആയാലും കൈവിരലുകളുടെ വൃത്തി വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഗവേഷകർ പറയുന്നു. അത്കൊണ്ട് തന്നെ നമ്മൾ നിസ്സാരമെന്നു കരുതുന്ന ഈ ശീലം ശ്രദ്ധിക്കേണ്ടതും വളരെ വേഗം തന്നെ ഒഴിവാക്കേണ്ടതും ആണ് .
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments