banner

അഷ്ടമുടിക്കായൽ കൈയ്യേറ്റത്തിൽ ജില്ലാ ഭരണകൂടത്തെ കുടഞ്ഞ് ഹൈക്കോടതി...!, പഞ്ചായത്തുകൾക്ക് മേൽ പഴിചാരി ഒഴിഞ്ഞുമാറിയ സർർക്കാരിന് കളക്ടർക്കും സബ് കളക്ടർക്കും ഉത്തരവാദിത്വമുണ്ടെന്ന കോടതി നിരീക്ഷണം തിരിച്ചടിയായി, കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോളിൻ്റെ ഹർജ്ജി അഷ്ടമുടിക്കായലിന് പുതു പ്രതീക്ഷ, കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും


സ്വന്തം ലേഖകൻ
കൊല്ലം : അഷ്ടമുടിക്കായൽ കൈയ്യേറ്റം ഒഴിപ്പിക്കലിൽ ജില്ലാ ഭരണകൂടത്തിൻ്റെ ഒഴിഞ്ഞുമാറലിനെതിരെ ഹൈക്കോടതി. കായലിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിൽ കളക്ടർക്കും സബ് കളക്ടർക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷണം. അഷ്ടമുടി കായലിലെ മാലിന്യവും അനധികൃത കയ്യേറ്റവും ചൂണ്ടിക്കാട്ടി കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോൾ ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് കയ്യേറ്റം ഒഴിപ്പിക്കലിൽ പരാജയപ്പെട്ട ജില്ലാ ഭരണകൂടത്തെ പരോക്ഷമായി വിമർശിച്ചത്.

കായൽ കൈയേറ്റം കണ്ടെത്തിയിട്ടുള്ളതായും ആയതിൻ്റെ റിപ്പോർട്ട് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിൻ്റെ ഉത്തരവാദിത്വം മുഴുവൻ പഞ്ചായത്തുകളുടെ മേൽ പഴിചാരി  വാദം നടത്തിയതോടെ കോടതി ഇടപെടുകയായിരുന്നു. കോടതി ഉത്തരവിന് മുൻപ് കൈയ്യേറ്റവുമായി ബന്ധപ്പെട്ട നടപടികൾ അടങ്ങിയ റിപ്പോർട്ട് നൽകുന്നതിന് കൊല്ലം സബ് കളക്ടർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ സാവകാശമാവശ്യപ്പെട്ടു. കേസ് അടുത്ത ചൊവ്വാഴ്ച വിളിക്കുമെന്നും അതിനുമുൻപ്‌ റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് നിർദേശിച്ചു. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ അജ്മൽ കരുനാഗപ്പള്ളി, ധനുഷ് ചിറ്റൂർ, പ്രിയങ്ക ശർമ്മ, അനന്യ തുടങ്ങിയവർ കേസിൽ ഹാജരായി.

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ തണ്ണീർതടമായ അഷ്ടമുടിക്കായലിലെ മാലിന്യങ്ങൾ നീക്കണമെന്നും മലിനജലസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു കൊണ്ടാണ് കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോൾ ഹർജി ഫയൽ ചെയ്തത്. ശൗചാലയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നു. അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും കണ്ടൽക്കാടുകളുടെ നാശത്തിനു വഴിവെച്ചു. പാരിസ്ഥിതിക പ്രാധാന്യമുണ്ടായിട്ടും സർക്കാർ പരിപാലിക്കുന്നില്ലെന്നാണ് ആക്ഷേപം. അഷ്ടമുടി തണ്ണീർത്തടപരിപാലന അതോറിറ്റി രൂപവത്കരിക്കുന്നത്‌ ഉൾപ്പെടെയുള്ള ശുപാർശകൾ നേരത്തേ നിയമസഭ മുൻപാകെ സമർപ്പിച്ചിരുന്നതാണ്.

അതേ സമയം, കൊല്ലത്തിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യമായ അഷ്ടമുടിക്കായൽ അനുദിനം ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരളത്തിൽ വലിപ്പംകൊണ്ട് വേമ്പനാട്ടിന് പിന്നിലാണെങ്കിലും ആഴംകൊണ്ട് ഒന്നാമതാണ് അഷ്ടമുടി. 2002 ൽ അഷ്ടുമുടി കായലിനെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയത് അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുമായിട്ടാണെങ്കിലും അതൊന്നും മനുഷ്യവർഗ്ഗം കേട്ട മട്ടില്ല. തേവള്ളിക്കായൽ , കണ്ടച്ചിറക്കായൽ, കുരീപ്പുഴക്കായൽ, തെക്കുംഭാഗം കായൽ, കല്ലടക്കായൽ, പെരുമൺ കായൽ, കുമ്പളത്തു കായൽ, കാഞ്ഞിരോട്ടു കായൽ എന്നിങ്ങനെ എട്ട് മുടികൾ ചേർന്ന അഷ്ടമുടിയുടെ കായൽ സൗന്ദര്യത്തെ മാലിന്യങ്ങളും അറുതിയില്ലാത്ത കയ്യേറ്റങ്ങളും ചേർന്ന് നശിപ്പിക്കുകയാണ്.

 62 ചതുരശ്ര കിലോ മീറ്ററായിരുന്നു അഷ്ടമുടി കായലിൻ്റെ യഥാർത്ഥ വിസ്തൃതി. എന്നാൽ ഇന്നത് 32 ലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാറ കെട്ടി തിരിച്ചു കൊണ്ട് കോൺക്രീറ്റ് മതിലുകൾ പണിത് ഈ സ്ഥലം മണ്ണിട്ട് നികത്തിയാണ് കായൽ കയ്യേറ്റം. കയ്യേറ്റത്തിനെതിരെ 3000ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. രുചിക്കു പേരുകേട്ട കരിമീന് പുറമേ കൂഴാലി, കണമ്പ്, പ്രാച്ചി, കക്ക, പൂല, ചൂട, താട, കൂരി, മുരിങ്ങ തുടങ്ങിയ അഷ്ടമുടിയുടെ മത്സ്യ സമ്പത്ത് ഓരോന്നായി ഇല്ലാതാവുകയാണ്. കാൽ നൂറ്റാണ്ടിനിടെ പത്തിനം മത്സ്യങ്ങൾ പൂർണ്ണമായും ഇവിടെ അപ്രത്യക്ഷമായി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments