banner

തൃക്കരുവയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒന്നിനും ഫിറ്റ്നസ് ഇല്ല...!, രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞയച്ചിരിക്കുന്നത് ചതിക്കുഴികളിൽ, യാതൊരു അംഗീകാരവും ഇല്ലാത്ത സ്കൂളുകൾക്ക് ഒത്താശ പാടുന്നത് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും - അഷ്ടമുടി ലൈവ് അന്വേഷണം തുടരുന്നു


സ്വന്തം ലേഖകൻ
തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒന്നിനും ഫിറ്റ്നസ് ഇല്ലെന്ന് ഔദ്യോഗിക വിവരം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കരുത് എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് അധികൃതരുടെ ഒത്താശയോടെ തൃക്കരുവ ഉൾപ്പെടെയുള്ള കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ സ്വകാര്യ സ്കൂൾ മാഫിയകൾ പകൽ വെളിച്ചത്തിൽ വിലസുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സ്വകാര്യ സ്കൂളുകൾക്ക് അനുവദിക്കേണ്ടത്. ഇതില്ലാത്ത സ്കൂളുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനമായ ഗ്രാമപഞ്ചായത്തുകൾക്കും കോർപ്പറേഷനുകൾക്കും തന്നെ നോട്ടീസ് നൽകി പൂട്ടിക്കാവുന്നതാണ്. ഈ കഴിഞ്ഞ മെയിലും സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്കൂളുകൾ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് നിർദേശം നൽകിയിരുന്നു. ഈ നിർദ്ദേശം പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഇത്തരം സ്കൂളുകളെ പരിശോധനയ്ക്ക് വിധേയമാക്കാതെ ഒഴിവാക്കുകയാണ് വകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിൽ ചെയ്യുന്നത്. അതേ സമയം, വിദ്യാഭ്യാസ വകുപ്പ് കൂടാതെ ഭരണ തലത്തിൽ മുഖ്യമന്ത്രിയും ഉത്തരവിലൂടെ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

ഈ കഴിഞ്ഞ മാസം മുതലാണ് അഷ്ടമുടി ലൈവിന്റെ ' പാഠം ഒന്ന് - അനധികൃത വിദ്യാലയങ്ങൾ' എന്ന അന്വേഷണ പരമ്പരയിലൂടെ കൊല്ലം ജില്ലയിലെ അനധികൃത സ്കൂളുകളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പൊതുജന സമക്ഷം പുറത്തുവിട്ടത്. വിഷയത്തിൽ സമൂഹത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്ത് ആകെ അംഗീകൃത സ്കൂളുകളെക്കാൾ ഇരട്ടി അനധികൃത സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട് അതാണ് വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പലതും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ട് അറിയാവുന്നതും പലതവണ പൂട്ടിച്ചതുമായ സ്കൂളുകളാണ്. എന്നാൽ സാമ്പത്തിക ലാഭം മുൻനിർത്തിയാണ് പല ഉദ്യോഗസ്ഥരും ഇത്തരം സ്കൂളുകളിലേക്ക് പരിശോധനയ്ക്ക് ചെല്ലാത്തതെന്നും മറ്റ് ചിലയിടങ്ങളിൽ ഭരണാനുകൂല പിടിപാട് ഉണ്ടായതുകൊണ്ടാണ് പരിശോധന നടക്കാത്തതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments