banner

ബൈഡന്‍റെ പിൻമാറ്റത്തോടെ നേട്ടം ലക്ഷ്യമിട്ട് ട്രംപ്...!, കമല ഹാരിസിന്റെ പേര് ഉയരുന്നതോടെ നേട്ടം വെല്ലുവിളിയാകുന്നു, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ


സ്വന്തം ലേഖകൻ
വാഷിം​ഗ്ടൺ : പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്‍റെ പിൻമാറ്റം ട്രംപിന് ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ്. കമല ഹാരിസിനാകട്ടെ അപ്രതീക്ഷിതമായ ഒരു മുന്നേറ്റവും. ഒറ്റ സംവാദം കൊണ്ട് ബൈഡന്റെ കഥ കഴിച്ചുവെന്ന് ട്രംപിന് അവകാശപ്പെടാം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴെ വിജയിച്ച് കഴിഞ്ഞുവെന്നാകും ട്രംപിന്റെ ഇനിയുള്ള പ്രചാരണം. തനിക്കെതിരെ മത്സരിക്കാൻ ബൈഡൻ വേണോ കമല വേണോയെന്ന് അനുയായികളോട് ചോദിച്ചായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വേദിയിലെത്തിയത്. ബൈഡൻ എന്നായിരുന്നു സദസിന്റെ മറുപടി. അതേസമയം ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു പക്ഷേ പുതിയ വീര്യം നൽകുന്നതാകാം കമല ഹാരിസിന്റെ പേര്.

ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. സംഭാവന നൽകാൻ മടിച്ചിരുന്നവരടക്കം കമലയ്ക്ക് പിന്നിൽ ഉറച്ചുനിൽക്കുമെന്നാണ് കരുതുന്നത്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും രംഗത്തെത്തി കഴിഞ്ഞു. അപ്പോഴും ബരാക്ക് ഒബാമ ബൈഡന്റെ നിർദേശത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. വൈസ് പ്രസിഡന്റ് പദവിയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കമലയ്ക്കായില്ലെന്ന് വിമർശിക്കുന്നവർ പാർട്ടിക്കകത്ത് തന്നെയുണ്ട്. കമലക്കൊപ്പം ഉയർന്ന് കേട്ട ഗവിൻ നൂസം, ഗ്രെച്ചെൻ വിറ്റ്മർ, ആന്റി ബിഷിയർ തുടങ്ങിയവരെല്ലാം ബൈഡന്റെ അഭാവത്തിൽ തലപൊക്കുമോയെന്നും കണ്ടറിയണം. അങ്ങനെയെങ്കിൽ ട്രംപിന് കാര്യങ്ങൾ കുറേകൂടി അനുകൂലമാകും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments