സ്വന്തം ലേഖകൻ
പുല്‍പള്ളി : അയല്‍വാസിയെ കബളിപ്പിച്ച് തട്ടി എടുത്ത തുക മടക്കി നല്‍കാമെന്ന് അറിയിച്ച് വിളിച്ചുവരുത്തിയ ശേഷം കാല്‍ തല്ലിയൊടിച്ചു. വയനാട്ടിലെ പുല്‍പ്പള്ളിയിലാണ് സംഭവം. പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോയിയുടെ (ജോബിച്ചന്‍) വലതു കാലാണ് അയല്‍വാസി അടിച്ച് ഒടിച്ചത്. കാല്‍ അറ്റുപോകുന്ന തരത്തില്‍ തല്ലിയൊടിച്ചു തൂങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. നാട്ടുകാരെത്തിയാണ് ജോയിയെ രക്ഷിച്ചത്.
ജോയിയുടെ ഭൂമി ഈടു വച്ച് അയല്‍വാസിയായ പുതുശേരിയില്‍ റോജി കെഎസ്‌എഫ്‌ഇയില്‍ നിന്നു ലക്ഷക്കണക്കിന് തുക വായ്പയെടുത്തിരുന്നു. കൂടാതെ വേറെയും തുക വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ റോജി തയാറായില്ല. ഇതു സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് റോജി, ജോയിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാല്‍ തല്ലിയൊടിച്ചത്.
ജോയി വരുന്നതു കാത്തിരുന്ന റോജി ആദ്യം ജോയിയെ വാനിടിച്ച് വീഴ്ത്തി. ഇതോടെ അവശനായ ജോയിയുടെ കാല്‍ റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ രജ്ഞിത്തും തൂമ്ബ കൊണ്ട് കൊല്‍ അടിച്ചൊടിച്ചു. കാല്‍ അറ്റ്തൂങ്ങിയ നിലയിലാണ്. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുല്‍പള്ളി പൊലീസ് ജോയിയെ ആശുപത്രിയിലെത്തിച്ചു.
റോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്ബും പരാതികള്‍ ഉയര്‍ന്നതായാണ് വിവരം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments