സ്വന്തം ലേഖകൻ
കൊച്ചി : പ്രളയത്തെ നേരിടാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള ഡയറക്ടര്‍ നീത കെ ഗോപാല്‍. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായേക്കാം. എന്നാല്‍, ഓഖിക്ക് ശേഷം കേരളത്തിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മികച്ച രീതിയിലാണ് പോകുന്നത്. മേഘ വിസ്ഫോടനം എന്നു പറയുന്നത് കാലാവസ്ഥ പ്രതിഭാസമല്ലെന്നും നീത കെ ഗോപാല്‍ പറഞ്ഞു.
മേഘവിസ്‌ഫോടനം കാലാവസ്ഥ പ്രതിഭാസമാണ് എന്ന രീതിയില്‍ പല സ്ഥലത്തും കാണാറുണ്ട്. എന്നാല്‍, മിതമായ മഴ, അതിതീവ്ര മഴ എന്നൊക്കെ പറയുന്നതു പോലെയുള്ള ഒരു വിഭാഗം മാത്രമാണ് അത്. മഴയുടെ അളവ് മാത്രമാണ് അത്. പ്രതീകാത്മകമായി ഉപയോഗിക്കുന്ന ഒരുവാക്ക് മാത്രമാണ്.
മേഘ വിസ്ഫോടനത്തിന് മേഘവുമായി ബന്ധമൊന്നുമില്ല. പണ്ട് മുതലെയുള്ള വാക്കാണ്. കളമശ്ശേരിയില്‍ അടുത്തിടെയുണ്ടായതു മാത്രമാണ് മേഘവിസ്‌ഫോടനമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.
റെക്കോര്‍ഡ് ചെയ്യപ്പെടാത്തവ നിരവധിയുണ്ടാവാം. ഒരു ദിവസം 70 സെന്റീ മീറ്ററും 100 സെന്റീമീറ്ററുമെല്ലാം മഴ കിട്ടിയിട്ടുണ്ട്. അവിടെയൊക്കെ മേഘവിസ്‌ഫോടനമുണ്ടായിട്ടുണ്ടാകാം. അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. – നീത വ്യക്തമാക്കി.
മെയ് മുതല്‍ ജൂലൈ വരെയുള്ള മഴയില്‍ മണ്ണിലേക്ക് ആവശ്യത്തിന് വെള്ളം ഇറങ്ങിയിട്ടുണ്ടാകും. പിന്നീട് പെയ്യുന്ന മഴ വെള്ളം ഉയരുന്നതിന് കാരണമാകാം. അതാണ് പ്രളയ സാധ്യതയായി പറയുന്നത്.
ലാ നിന സാഹചര്യം വന്നു കഴിഞ്ഞാല്‍ മഴ കൂടുതല്‍ ലഭിക്കും. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായേക്കാം. ന്യൂനമര്‍ദത്തിന്റെ ദിശയൊക്കെ ഇതിന് പ്രധാനമാണ്.
2018 പോലെയുള്ള പ്രളയം ഉണ്ടാകുമോ എന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടാകില്ല എന്ന് പറയാനാവില്ല. പക്ഷേ മുമ്പ് നമുക്കൊരു അനുഭവം ഉള്ളതുകൊണ്ടുതന്നെ നമ്മള്‍ അത് നേരിടാനായി മികച്ച തയ്യാറെടുപ്പാണ് ഒരുക്കിയിരിക്കുന്നത്.
ഇപ്പോള്‍ നമ്മുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മികച്ച രീതിയിലാണ്. ഓഖി ചുഴലിക്കാറ്റിനു മുമ്പ് ഇത്തരം തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നില്ല. മഴയുണ്ടാകാം, പക്ഷേ നമ്മള്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും നീത കെ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രീയമായി നമ്മുടെ കാലാവസ്ഥ പ്രവചനാതീതമാണ്. എന്നാല്‍ മുമ്പ് കാലവര്‍ഷം പ്രവചനങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരുന്നു. അതിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഐഎംഡിയുടെ കഴിവില്ലായ്മ കൊണ്ടല്ല ഇത്. ലോകത്തെ ഏത് കാലാവസ്ഥ കേന്ദ്രങ്ങള്‍ക്കും ഉള്ളത്ര സംവിധാനങ്ങളെല്ലാം നമുക്കുണ്ട്. എന്നാല്‍ ട്രോപ്പിക്കല്‍ റീജ്യണിലായതുകൊണ്ടാണ് കാലാവസ്ഥയെ പ്രവചനാതീതമാക്കുന്നതെന്നും വ്യക്തമാക്കി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments