banner

സിപിഎം ഏരിയ സെക്രട്ടറിയുടെ ബാങ്ക് വായ്‌പ...!, കുടിശികത്തുക ഈടാക്കാൻ നടപടി തുടങ്ങി സഹകരണ ബാങ്ക്, ഒരു നടപടിക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം


സ്വന്തം ലേഖകൻ
മൂന്നാർ : സിപിഎം മൂന്നാർ ഏരിയ സെക്രട്ടറി സഹകരണ ബാങ്കിൽ വരുത്തിയ കുടിശികത്തുക ഈടാക്കാൻ നടപടി ആരംഭിച്ചതായി ബാങ്ക് പ്രസിഡന്റ് കെ. വി.ശശി. ടൗണിൽ 28 വർഷമായി കച്ചവടം നടത്തുന്നയാളാണെ ന്നും കോവീഡ് കാലത്തെ സാമ്പത്തിക മാന്ദ്യമാണ് നിലവിലുണ്ടായ തിരിച്ചടവ് മുടങ്ങാൻ കാരണമായതെന്നും ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.

വായ്‌പത്തുകയുടെ ഇരട്ടി മൂല്യമുള്ള വസ്തുവകകൾ ഈടുവാ ങ്ങിയാണ് വായ്‌പ കൊടുത്തത്. ബാങ്കിൽ കുടിശിക വരുത്തിയവർക്ക് വായ്‌പ തിരിച്ചടയ്ക്കാൻ
ഇന്നു മുതൽ സൗകര്യമുണ്ടെന്നും : ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

മാട്ടുപ്പെട്ടി റോഡിലെ നക്ഷത്ര ഹോട്ടൽ മാക്‌സി മൂന്നാർ’ എന്ന കമ്പനിയുടെ പേരിൽ വാങ്ങിയത് പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനാണെന്നും കെ.വി. ശശി വിശദീകരിച്ചു. സഹകരണ നിയമഭേദഗതിയിൽ ബാങ്കുകൾക്ക് കീഴിൽ മറ്റ് അനുബന്ധ സ്‌ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന

കാരണത്താലാണ് ‘മാക്സി മുന്നാർ’ എന്ന കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ബാങ്ക് : ഭരണസമിതി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലിന്റെ 97% ഓഹരിയും മൂന്നാർ സഹക
രണ ബാങ്കിൻ്റെ ഉടമസ്‌ഥതയിലാണ്.

അതേസമയം, സിപിഎം മൂന്നാർ ഏരിയ സെക്രട്ടറിയുടെ ബാങ്ക് വാ യ്‌പ സംബന്ധിച്ചുമുള്ള പ്രചാര ണം വസ്തു‌തയില്ലാത്തതെന്ന് സി പിഎം ജില്ലാ സെക്രട്ടേറിയറ്റ്. ഏരിയ സെക്രട്ടറി ബാങ്ക് വായ്‌പ യെടുത്തതിൽ ഒരുനടപടിയും സ്വീ കരിക്കാൻ ജില്ലാ സെക്രട്ടറി നിർദേ ശം നൽകിയിട്ടില്ല.

മൂന്നാറിൽ സാ ധ്യതയുള്ള മേഖല ടൂറിസമാണെ ന്ന തിരിച്ചറിവിലാണ് മേഖലയിൽ നിക്ഷേപം നടത്തുന്നതിന് ബാങ്ക് ഭരണസമിതി തീരുമാനിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments