banner

ഇങ്ങനെ പോയാൽ കേരളം ബംഗാളും ത്രിപുരയും പോലെയാകും!, തോല്‍വിയുടെ കാരണം സംസ്ഥാനത്തെ നിലവിലുള്ള ഇടത് ഭരണവിരുദ്ധ വികാരം, മുഖ്യമന്ത്രിയ്ക്ക് രൂക്ഷ വിമർശനവുമായി വടക്കന്‍ മേഖല റിപ്പോര്‍ട്ട്, ഇനി തെറ്റുതിരുത്തൽ മാർഗ്ഗരേഖ


സ്വന്തം ലേഖകൻ
കണ്ണൂര്‍ : കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍ തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാന്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ചേര്‍ന്ന വടക്കന്‍ മേഖലാ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പാളിച്ചകള്‍ തിരിച്ചടിയായെന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ‘ അവതരിപ്പിച്ചു.

‘കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം രണ്ടാം പിണറായി സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം തന്നെയാണെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയത്. പാര്‍ട്ടിയോട് അടുത്തു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ വോട്ട് നഷ്ടപെട്ടു ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിനെക്കാള്‍ യു.ഡി..എഫിനെയാണ് വിശ്വസിച്ചത്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഭരണ വിരുദ്ധ വികാരം കേരളത്തിലും ഉയര്‍ന്നുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനാണ് ഇതു ഗുണം ചെയ്തതെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി തെറ്റുതിരുത്തല്‍ മാര്‍ഗരേഖയും അവതരിപ്പിക്കുമെന്ന് കാരാട്ട് അറിയിച്ചു. ഏപ്രിലില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോഴാണ് മാര്‍ഗരേഖ അവതരിപ്പിക്കുക. കേന്ദ്രകമ്മിറ്റി കരട് റിപ്പോര്‍ട്ട് ഏരിയ, ലോക്കല്‍ ബ്രാഞ്ച് അവലോകന സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം വീണ്ടും കേന്ദ്ര കമ്മിറ്റിയില്‍ അയക്കും ഇവിടെ നിന്നും കോഡ്രീകരിച്ചാണ് തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ട് അന്തിമ രൂപമുണ്ടാക്കി ഘടകങ്ങളില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുക.

എന്നാല്‍ സംസ്ഥാന കമ്മിറ്റിക്കായി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കൃത്യമായ നിലപാടാണ് അവലോകന റിപ്പോര്‍ട്ടില്‍ സ്വീകരിച്ചത്. മുകള്‍ തട്ടു മുതല്‍ താഴെ തട്ടില്‍ വരെ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ അധികാര കേന്ദ്രമാകരുതെന്ന് ഗോവിന്ദന്‍ പറഞ്ഞു. തെറ്റു തിരുത്തുമെന്ന് വെറുതെ പറഞ്ഞാല്‍പ്പോര അതു ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം. ബംഗാളിലും ത്രിപുരയിലും നമുക്കുണ്ടായ അനുഭവങ്ങള്‍ ഓര്‍ക്കണം ബി.ജെ.പിയിലേക്ക് വോട്ടുകള്‍ പോയാല്‍ പിന്നെ തിരിച്ചു വരില്ല. യു.ഡി.എഫിലേക്കാണ് നമ്മുടെ വോട്ടു പോയതെങ്കില്‍ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാം.

അതു മനസിലാക്കി വേണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. സ്വര്‍ണക്കടത്ത്. ക്വട്ടേഷന്‍ സംഘങ്ങളുമായി ഒരു തരത്തിലും പാര്‍ട്ടി നേതാക്കളെ പ്രവര്‍ത്തകരോ ബന്ധപ്പെടാന്‍ പാടില്ല. അത്തരക്കാരുടെ മെംപര്‍ഷിപ്പ് പുതുക്കേണ്ടയെന്ന കര്‍ശന നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ ബര്‍ണ ശേരി നായനാര്‍ അക്കാദമി ഹാളില്‍ നടന്ന മേഖലാ യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി കെ.കെ ശൈലജ. സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍, എം. വി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലായ് മൂന്നിന് കോഴിക്കോട്, എര്‍ണാകുളം മേഖലകളിലും നാലിന് കൊല്ലത്തും അവലോകന യോഗം നടത്തും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments