banner

പിഎസ്‌സി കോഴ വിവാദത്തിൽ നിർണായ ജില്ലാകമ്മിറ്റി യോഗം ഇന്ന്...!, ഏരിയാ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി എന്താണെന്ന് ഇന്നറിയാം, യോഗത്തിൽ നേതാക്കളായ ടി പി രാമകൃഷ്ണൻ എംഎൽഎയും മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും


സ്വന്തം ലേഖകൻ
തിരുവനന്തപുരം : പിഎസ്‌സി കോഴ വിവാദത്തിൽ ആരോപണവിധേയനായ ഏരിയാ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗം.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്നുരാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ എംഎൽഎയും മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും.

ജില്ലാ കമ്മിറ്റിയംഗങ്ങളിൽ ഒരുവിഭാഗം പേർ പ്രമോദിനെതിരെ നടപടിയെടുക്കുന്നതിനെ എതിർക്കുന്നുണ്ട്. കോഴ വിവാദത്തിൽ നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റിന് പ്രമോദ് നൽകിയ വിശദീകരണം.

അതേസമയം, മന്ത്രി റിയാസ് അടക്കമുള്ളവർ കർശന ന‌ടപടി ആവശ്യപ്പെടുന്നുണ്ട്. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണം നടന്നില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെയും ടൗൺ ഏരിയാ കമ്മിറ്റി യോഗത്തിന്റെയും തീരുമാനങ്ങൾ ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും.

പാർട്ടി തള്ളിയ കോഴക്കേസിലല്ലാതെ ടൗൺ ഏരിയാ കമ്മിറ്റിക്ക് കീഴിൽ പ്രമോദ് കോട്ടുളി നടത്തി വരുന്ന പ്രവർത്തനങ്ങൾ പാർട്ടി അച്ചടക്കത്തിനെതിരാണെന്നും പ്രമോദിന് റിയൽ എസ്‌റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇയാളെ പാർട്ടി കമ്മിറ്റികളിൽ നിന്ന് തത്ക്കാലം നീക്കം ചെയ്യാനാണ് ശ്രമം.

ഏരിയാ കമ്മിറ്റി അംഗത്വം, സി.ഐ.ടിയു ജില്ലാ സെക്രട്ടറി സ്ഥാനം തുടങ്ങിയവയിൽ നിന്ന് പ്രമോദിനെ നീക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments