banner

ജനക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം...!, ഹൈന്ദവ വോട്ടുകൾ തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് നിർദേശം, സി.പി.എം തെറ്റുതിരുത്തൽ രേഖയ്ക്ക് ഇന്ന് അന്തിമ രൂപം കൈവരും


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള തെറ്റുതിരുത്തൽ രേഖയ്ക്ക് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന് അന്തിമ രൂപമാക്കും. അടിസ്ഥാന വോട്ട് ബാങ്ക് ആയി കണക്കാക്കുന്ന ഹൈന്ദവ വോട്ടുകൾ തിരിച്ചുപിടിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായ പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ ഒന്ന്. ക്ഷേത്ര ഭരണസമിതികൾ കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ രേഖയിൽ ഉണ്ടാകും. 

ജനക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകണം എന്ന നിർദ്ദേശം സർക്കാറിനു മുന്നിലേക്ക് പാർട്ടി വെക്കും. കീഴ് ഘടകങ്ങളിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ആളെ കിട്ടാത്തത് പരിഹരിക്കാൻ വേണ്ടി പ്രാദേശിക നേതൃത്വം ഇടപെടൽ നടത്തണമെന്ന നിർദ്ദേശവും തെറ്റുതിരുത്തൽ രേഖയിൽ ഉണ്ടാകും. ക്ഷേമ പെൻഷൻ കുടിശിക നൽകുക ,സപ്ലൈകോയ്ക്ക് ആവശ്യമായ ധനസഹായം നൽകുക, സർക്കാർ ജീവനക്കാരുടെ കുടിശ്ശികയടക്കം കൊടുത്തു തീർക്കണം, എന്നതടക്കമുള്ളവയ്ക്ക് മുൻഗണന നൽകാനാണ് തീരുമാനം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments