
സ്വന്തം ലേഖകൻ
കൊല്ലം : റോഡരികിലും നടപ്പാതകള്‍ കയ്യേറിയുമുള്ള അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തിലാണ് മുന്നറിയിപ്പ്. ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം റോഡില്‍ പുറമ്പോക്കില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റും. കുടിവെള്ള പൈപ്പ്‌ലൈനിട്ട റോഡുകളിലെ അറ്റകുറ്റപണികള്‍ ത്വരിതപ്പെടുത്തണം.
കരിക്കോട് ജംഗ്ഷനില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റാന്‍ഡ് മാറ്റാന്‍ കോര്‍പറേഷന്‍ നടപടി സ്വീകരിക്കണം. തീരദേശറോഡുകളില്‍ മതിയായ മാര്‍ക്കിങ്ങുകളും അപകടസൂചന ബോര്‍ഡുകളും സ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ചുമതലയുള്ളവര്‍ പ്രഥമപരിഗണന നല്‍കണം എന്നും നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പ്, പൊലിസ്, കോര്‍പറേഷന്‍ -പഞ്ചായത്ത്‌വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു .
0 Comments