banner

കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങള്‍ മദ്യനിരോധിതമേഖലയായി പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍ എന്‍.ദേവിദാസ്

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
കൊല്ലം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങള്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസ് മദ്യനിരോധിതമേഖലയായി  പ്രഖ്യാപിച്ചു.  തൊടിയൂര്‍ പഞ്ചായത്തിലെ പുലിയൂര്‍ വഞ്ചിവെസ്റ്റ്,  ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരംചിറ,  കരവാളൂര്‍ പഞ്ചായത്തിലെ കരവാളൂര്‍ ടൗണ്‍, പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളില്‍ ജൂലൈ 28 വൈകിട്ട്  ആറ് മുതല്‍ മുതല്‍ 30 വൈകിട്ട് ആറുവരെയോ വോട്ടെടുപ്പ് അവസാനിക്കന്നതുവരെയോ, വോട്ടെടുപ്പ് ദിനമായ 31 നുമാണ് മദ്യനിരോധനം.  ബാര്‍, മദ്യം വില്ക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍, ക്ലബ്ബുകള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടണം. നിരോധനക്കാലയളവില്‍ മദ്യമോ സമാനലഹരിവസ്തുക്കളോ വില്ക്കരുത്. വ്യക്തിഗതമായി മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Post a Comment

0 Comments