banner

ഒരടിപോലും നടക്കാൻ കഴിയാത്ത മാതാവിനെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മക്കൾ പരിഭ്രമിച്ചു നിന്നു...!, മറ്റൊന്നും ആലോചിക്കാതെ ഫാത്തിമ സുമീറ ആ അമ്മയെ എടുത്ത് ഉയർത്തി, റീജിയണൽ ക്യാൻസർ സെന്ററിലേയ്ക്ക് ചികിത്സയ്ക്കായി പോയ സ്ത്രീയ്ക്ക് യാത്ര സുരക്ഷിതമാക്കി ആർപിഎഫ് ഉദ്യോഗസ്ഥയുടെ അവസരോചിത ഇടപെടൽ, മാതൃകയായി ഫാത്തിമ സുമീറ


സ്വന്തം ലേഖകൻ
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേയ്ക്ക് ചികിത്സയ്‌ക്കായി മക്കളോടൊപ്പം എത്തിയ സ്ത്രീ, ട്രെയിൻ എത്തിച്ചേരുന്ന പ്ലാറ്റ് ഫോമിലെത്താൻ വിഷമിക്കുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫാത്തിമ സുമീറയുടെ ശ്രദ്ധയിൽ പെട്ടത്. ആരോഗ്യസ്ഥിതി മോശമായിരുന്ന സ്ത്രീയ്‌ക്ക് ആശുപത്രിയിലേയ്ക്കുള്ള യാത്ര അനിവാര്യമായിരുന്നു.

ഒരടിപോലും നടക്കാൻ കഴിയാത്ത മാതാവിനെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മക്കൾ പരിഭ്രമിച്ചു നിൽക്കുമ്പോൾ അപ്പുറത്ത് തിരുവനന്തപുരത്തേയ്ക്കുള്ള വേണാട് എക്സ്പ്രസ്സ്‌ കോട്ടയം സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്നുണ്ടായായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഫാത്തിമ സുമീറ ആ സ്ത്രീയെ എടുത്ത് ഉയർത്തി, ഒപ്പം മക്കളുടെ സഹായം കൂടിയായപ്പോൾ വേണാട് എക്സ്പ്രസ്സിന്റെ അംഗപരിമിതരുടെ കോച്ചുകളിൽ സുരക്ഷിതമായി എത്തിക്കാൻ അവർക്ക് സാധിച്ചു. ഫാത്തിമ സുമീറയുടെ അവസരോചിത ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് ട്രെയിൻ ലഭിക്കുന്നതിനും അതുവഴി എമർജൻസി ട്രീറ്റ്മെന്റ്നും അവർക്ക് അവസരം ഒരുങ്ങിയത്.

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് സർവീസ് നടത്തുന്ന അവസാന അൺറിസർവ്ഡ് സർവീസാണ് വേണാട് എക്സ്പ്രസ്സ്‌. രാത്രി 08.10 ന് എത്തിച്ചേരുന്ന വന്ദേഭാരതിൽ മുൻകൂട്ടി റിസർവേഷൻ ചെയ്തവർക്ക് മാത്രം യാത്ര ചെയ്യാനുള്ള സൗകര്യമുള്ളു. മാത്രമല്ല സാധാരണക്കാരന് അപ്രാപ്യമാണ് വന്ദേഭാരതിലെ നിരക്കുകൾ.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്രധാന കവാടത്തിനോട് ചേർന്നുള്ള ഓവർ ബ്രിഡ്ജിന്റെ പണികൾ പുരോഗമിക്കുന്നതേയുള്ളൂ. പൂർണ്ണമായും ലിഫ്റ്റ്/ യന്ത്രഗോവേണി സൗകര്യമുള്ളത് വടക്കേയറ്റത്തുള്ള ഓവർ ബ്രിഡ്ജിൽ മാത്രമാണ് . പ്രായമായവരും അംഗ പരിമിതരും സ്റ്റേഷനിലെ അസൗകര്യങ്ങളിൽ മാസങ്ങളായി വീർപ്പുമുട്ടുകയാണ്. രോഗികളെയും അംഗപരിമതരെയും കൊണ്ട് വീൽ ചെയറുകളിൽ എല്ലാ പ്ലാറ്റ് ഫോമിലും എത്താൻ നിലവിൽ അത്ര എളുപ്പമല്ല. വനിതാ കോൺസ്റ്റബിൾ നടത്തിയ കാരുണ്യപ്രവർത്തി വിലമതിക്കാനാവാത്തതും വാക്കുകൾക്ക് അതീതവുമാണെന്നും തസ്തികയിലെ മറ്റ് ജീവനക്കാർക്ക് മാതൃകയുമാണെന്ന് സ്റ്റേഷൻ മാനേജർ അഭിപ്രായപ്പെട്ടു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments