banner

കളിക്കുന്നതിനിടെ കാറിൻ്റെ താക്കോലുമായി കാറിനുള്ളിൽ കയറി...!, ഇതറിയാതെ വീട്ടുകാർ ഏറെ നേരമായി കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങി, മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരന് രക്ഷകരായി കേരള ഫയർഫോഴ്‌സ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടുമുറ്റത്തെ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി കാറിന്റെ തന്നെ താക്കോലുമായി കാറിൽ കയറുകയായിരുന്നു. പിന്നാലെ കാർ ലോക്ക് ആവുകയും ചെയ്തു. കുട്ടി കാറിൽ കയറിയത് വിട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

കുട്ടിയെ കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ ശ്രമിച്ചിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്നു ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി അര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. സുരക്ഷിതനെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments