banner

അടിച്ചാൽ തിരിച്ചടിക്കാത്തത് കൊണ്ടൊ ഈ ക്രൂരത!, നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിയെ മറ്റൊരു ഹോട്ടലിൽ ജോലിക്കു കയറിയതിന് മർദ്ദിച്ചു, മർദ്ദനം അർദ്ധരാത്രി മുതൽ പുലർച്ചെ വരെ തുടർന്നു, പ്രമുഖ ഹോട്ടലുടമയും കൂട്ടുകാരും അറസ്റ്റിൽ


സ്വന്തം ലേഖകൻ
കണ്ണൂർ : പാനൂരിൽ നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിക്ക് ക്രൂരമർദനം. നേപ്പാൾ ഘൂമി സ്വദേശി മോഹന് നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ ഹോട്ടലുടമ ചൈതന്യകുമാറടക്കം മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മാക്കൂൽപീടികയിലെ ഇക്കാസ് ഹോട്ടലുടമ ചൈതന്യകുമാർ, സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശി ബുഹാരി, മൊകേരി സ്വദേശി അഭിനവ് എന്നിവർ മോഹനെ മുറിയിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ചു. ഒരാഴ്ച മുൻപ് വരെ ഇക്കാസ് ഹോട്ടലിലായിരുന്നു മോഹന് ജോലി. അടുത്തിടെ ഇയാൾ മറ്റൊരു ഹോട്ടലിൽ ജോലിക്കു കയറി. അതിനുശേഷം ഹോട്ടലിലെ മറ്റ് രണ്ട് തൊഴിലാളികളെ കൂടെ അങ്ങോട്ടേക്ക് കൊണ്ടുപോയി.

ഈ വൈരാഗ്യമാണ് മർദനത്തിന് കാരണം. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ മൂന്നംഗസംഘം മോഹനെ ക്രൂരമായി മർദിച്ചു. അവശനായെന്ന് കണ്ടപ്പോൾ തലശേരി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. അടുത്ത വണ്ടിക്ക് സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി മൂവരും കടന്നുകളഞ്ഞു. എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതെ മോഹൻ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രതികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ മോഹനെ തുടർചികിത്സയ്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments