banner

ദീർഘകാല യുദ്ധത്തിന് സജ്ജം...!, ഇനി ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകൾ, ഹുദൈദ ആക്രമണത്തിന്​ കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് യെമൻ ​ഹൂതികൾ


സ്വന്തം ലേഖകൻ
ദുബൈ : ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന്​ യെമനിലെ ഹൂതികൾ. ദീർഘകാല യുദ്ധത്തിന്​ സജ്​ജമാണെന്നും ഹുദൈദ ആക്രമണത്തിന്​ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്​. ശനിയാഴ്​ച ഇസ്രായൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഹൂതികളുടെ ഭാഗത്തു നിന്ന്​ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി.

അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേൽ ആലോചിക്കുന്നുണ്ട്​.ഇന്ന​ലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ​അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. അതേസമയം, ഇസ്രായേൽ, യെമൻ സംഘർഷത്തിൽ ഗൾഫ്​ രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന്​ യു.എൻ ആവശ്യപ്പെട്ടു. അതിനിടെ, വെടിനിർത്തൽ ചർച്ചയുമായി മുന്നോട്ടു പോകാൻ ഇസ്രായേൽ നേതൃത്വം തീരുമാനിച്ചു. നെതന്യാഹുവി​ന്റെ അധ്യക്ഷതയിൽ ചേർന്ന ആറു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംഘത്തെ ദോഹയിലേക്ക്​ അയക്കാൻ ധാരണയായി.

കടുത്ത നിലപാടിൽ നിന്ന്​ പിൻവാങ്ങിയ നെതന്യാഹുവിന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ നന്ദി പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രധാന ചർച്ചകൾക്കായി നെതന്യാഹു അമേരിക്കയിലേക്ക്​ പുറപ്പെട്ടു. വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാതെ യു.എസിലേക്ക്​ തിരിക്കുന്ന നെതന്യാഹുവിനെതിരെ തെൽ അവീവ്​ വിമാനത്താവളത്തിനു മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട്​ ലബനാൻ സൈനികർക്കും​ പരിക്കേറ്റു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments