സ്വന്തം ലേഖകൻ
കൊച്ചി : അനാശാസ്യത്തിലൂടെ പണം സമ്പാദിച്ചിരുന്ന ആഫ്രിക്കൻ സ്വദേശിനികള്‍ ലക്ഷ്യമിടുന്നത് കൊച്ചിയെ. കാലാവധി കഴിഞ്ഞ’ രേഖകളുമായി ഡല്‍ഹിയിലും ബംഗളൂരുവിലും കറങ്ങി നടന്നിട്ടും പിടിക്കപ്പെട്ടില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.
എന്നാൽ, സിറ്റി പോലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ ഇവരെ വലയിലാക്കി. കെനിയൻ സ്വദേശിനികളായ ലിഡിയ അമോള ബിഷേന്ത (29), മേഴ്സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈൻ സോളൊളോ (33) എന്നിവരാണ് പിടിയിലായത്.
കൊച്ചിയിലെത്തി മണിക്കൂറുകൾക്കകമാണ് ഇവർ പോലീസ് പിടിയിലായത്. ട്രെയിൻമാർഗമാണ് മൂവരും കൊച്ചിയിലെത്തിയത്. എറണാകുളം നോർത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കാൻ പാസ്പോർട്ടിന്റെ ഫോട്ടോ കൈമാറി. എന്നാല്‍ ഫോട്ടോയും ആളുകളും തമ്മില്‍ പൊരുത്തമില്ലായിരുന്നു.
വിദേശികള്‍ മുറിയെടുത്താൽ ഉടൻ പോലീസിനെ അറിയിക്കണമെന്നാണ് ഹോട്ടലുടമകള്‍ക്ക് നൽകിയിരിക്കുന്ന നിർദേശം. തിരിച്ചറിയല്‍ രേഖയിലെ സംശയമടക്കം ജീവനക്കാർ നോർത്ത് പോലീസിനെ അറിയിച്ചു.
പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ 2017ല്‍ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളില്‍ എത്തിയതാണെന്നും വിസ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. ഫോണ്‍ പരിശോധനയില്‍ ലക്ഷ്യം അനാശാസ്യമാണെന്ന് തിരിച്ചറിഞ്ഞു.
മറ്റ് ദുരുദ്ദേശങ്ങളോ ലഹരി ഇടപാടുകളോ ഇല്ലെന്നാണ് നിഗമനം. മൂവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൊച്ചിയില്‍ താമസിച്ച് ലൊക്കാന്റോ വഴി ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ബംഗളൂരുവിലുള്ള സുഹൃത്തുക്കളാണ് കൊച്ചിയിലെ സാദ്ധ്യത പറഞ്ഞുകൊടുത്തത് എന്നാണ് ഇവർ പറയുന്നത്.
മാംസക്കച്ചവടത്തിന് കുപ്രസിദ്ധികേട്ട സൈറ്റാണ് ലൊക്കാന്റോ. സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ് സൈറ്റ്. 2020ല്‍ വിസയും രേഖകളുമില്ലാതെ ഒരു മാസം ഹോട്ടലുകളില്‍ താമസിച്ച കെനിയൻ സ്വദേശിനികളായ മൗറാ സാറാ വൗവുമ്പി (37), ബുസിൻ സ്വദേശി മൈനാ ദമാരിസ വൗവുമ്പി(30) എന്നിവരെ കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നു. ഇതിനു പുറകെയാണ് ഇപ്പോൾ ഈ മൂന്നുപേരും പിടിയിലായത്. കെനിയൻ എംബസിയെ അറിയിക്കും. കോടതിയുടെ അനുമതിയോടെ ഇവരെ നാടുകടത്തുമെന്ന് പോലീസ് അറിയിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments