banner

ടൂർണമെൻ്റിലെ ആദ്യ ഗോൾ നേടി മെസി!, കാനഡയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് അര്‍ജന്റീന കോപ്പ അമേരിക്ക ഫെെനലില്‍, ഇനി യുറഗ്വായ് - കൊളംബിയ മത്സര വിജയികളെ അർജന്റീന നേരിടും


സ്വന്തം ലേഖകൻ
ന്യൂയോർക്ക്‌ : എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനഡയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫെെനലിലെത്തി.

ജൂലിയൻ അൻവാരസ്, ലയണല്‍ മെസി എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 15ന് നടക്കുന്ന ഫെെനലില്‍ യുറഗ്വായ് – കൊളംബിയ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും.

ന്യൂയോ‌ർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ജൂലിയൻ അല്‍വാരസും രണ്ടാം പകുതിയില്‍ ലയണല്‍ മെസിയും ഗോള്‍ നേടി. ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളും.

ക്വാർട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പർ എമി മാർട്ടിനസിന്റെ മികവില്‍ ഇക്വഡറിനെ വീഴ്ത്തിയാണ് അർജന്റീന സെമിയിലെത്തിയിരിക്കുന്നത്. വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കാനഡ ക്വാർട്ടർ കടന്നത്. അവസാനം കളിച്ച എട്ട് മേജർ ടൂർണമെന്റില്‍ ഏഴിലും അർജന്റീന സെമിയില്‍ എത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക സെമിയില്‍ എത്തുന്ന നാലാമത്തെ കോണ്‍കാകാഫ് ടീമാണ് കാനഡ.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments