സ്വന്തം ലേഖകൻ
കൊല്ലം : കുരീപ്പുഴ നെല്ലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കോട്ടമുക്ക് വിദ്യാനഗര്‍ എസ്.വി ഭവനില്‍ രാജന്‍ മകന്‍ വിജയ്(29) ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രി 09.30 മണിയോടെ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ ഗോപിനാഥം വീട്ടില്‍ ഷിബു(53) വിന്‍റെ 23000 രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രതി തന്ത്രപൂര്‍വ്വം മോഷ്ടിച്ചെടുത്തത്. ഫോണ്‍ മോഷണം പോയതായി മനസ്സിലാക്കിയ ഷിബു കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷിബുവിന്‍റെ തൊട്ടു പുറകിലായി നിന്നിരുന്ന വിജയ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുക്കുന്നതായി കണ്ടു. ഉടന്‍ തന്നെ വിവരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്യ്തു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ വിജയിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് സംഘത്തെ കണ്ട് അക്രമാസക്തനായ പ്രതിയുടെ പക്കല്‍ നിന്നും 15 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. അനധികൃതമായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.
ഷിബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം വെസ്റ്റ് സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ഹസന്‍കുഞ്ഞ്, എസ്.സി.പി.ഒ മാരായ സുമേഷ്, ദീപു സി.പി.ഒ മാരായ അനില്‍, വിനോജ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments