banner

പ്രവാസികളെ ചതിക്കണിയിലാക്കി തട്ടിപ്പ്...!, പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത് പന്ത്രണ്ട് ശതമാനം പലിശ നൽകാമെന്ന വാഗ്ദാനത്തിനുമേൽ, പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിൽ നടത്തിയത് പത്തുകോടി രൂപയുടെ വഞ്ചന, എല്ലാം നഷ്ടപ്പെട്ട് പ്രവാസികൾ


സ്വന്തം ലേഖകൻ
തൃശൂർ : സാമ്പത്തിക തട്ടിപ്പിൽ പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതിയുമായി പ്രവാസികൾ. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി.

പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. നൂറുപേരിൽ നിന്നായി പത്തുകോടി രൂപയാണ് തട്ടിയെടുത്തത്. ഒരുലക്ഷം രൂപമുതൽ 35 ലക്ഷംവരെ നഷ്ടപ്പെട്ടവരുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്ന അവസ്ഥയാണെന്ന് തട്ടിപ്പിനിരയായ പ്രവാസികൾ പറയുന്നു.

പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പോലീസ് സംരക്ഷിക്കുന്നുവെന്നും നിക്ഷേപകർ ആരോപിക്കുന്നു. വിദേശത്ത് ജോലി ചെയ്ത സമ്പാദ്യമാണ് നിക്ഷേപിച്ചതെന്നും തുടക്കത്തിൽ പലിശ ലഭിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലാതായെന്നും പരാതിക്കാർ പറയുന്നു.

വിധവകൾക്ക് പെൻഷൻ അടക്കമുള്ള പദ്ധതികൾ കണ്ടാണ് കമ്പനിയെ വിശ്വസിച്ചതെന്നും തട്ടിപ്പിരയായവർ പറഞ്ഞു. 2018- 2019 കാലത്താണ് ഇതിൽ ചിലർ പൈസ നിക്ഷേപിച്ചത്. കമ്പനിയ്ക്ക് ലൈസൻസ് ഇല്ലാതിരുന്ന സമയത്താണ് തങ്ങളിൽ നിന്ന് പണം വാങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു.

തൃശൂർ ജില്ലയിൽ സൈബർ തട്ടിപ്പുകളും വ്യാപകമാവുന്നവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഈ വർഷം സിറ്റി -റൂറൽ പോലീസ് പരിധികളിലായി ജനുവരി മുതൽ ജൂലായ് വരെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപയാണ്.

രജിസ്റ്റർ ചെയ്ത 314 കേസുകളിൽ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയിൽ 190 കേസും റൂറൽ പരിധിയിൽ 124 കേസും രജിസ്റ്റർ ചെയ്തു. റൂറൽ പരിധിയിൽ 19 പേർ അറസ്റ്റിലായി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments