സ്വന്തം ലേഖകൻ
തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ രാത്രി പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പോലീസാണ് കേസെടുത്തത്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്.എഫ്.ഐയും കെ.എസ്.യുവും ക്യാമ്പെയ്ന്‍ നടത്തുന്നതിനിടെയാണ് എസ്.എഫ്.ഐ-കെ.എസ്.യു. സംഘര്‍ഷമുണ്ടായത്.
എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എസ്.യു. ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി കെ.എസ്.യു. ആരോപിച്ചു. കെ.എസ്.യു. ജില്ലാ ജോയിന്റ് സെക്രട്ടറി സാഞ്ചോസിനാണു മര്‍ദനമേറ്റതെന്നാണ് പരാതി. അതേസമയം പുറത്ത് നിന്ന് ക്യാമ്പസില്‍ എത്തിയവര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഹോസ്റ്റലില്‍ അതിക്രമിച്ച കയറി വരെ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ. പറഞ്ഞു. ആരും മര്‍ദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറില്‍ എഴുതി തരണമെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും സാഞ്ചോസ് പറയുന്നു. ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ക്യാമ്പസില്‍ പോലീസെത്തിയാണ് പ്രവര്‍ത്തകരെ മാറ്റിയത്. ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവേശനമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
അതേ സമയം, കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എംഎല്‍എമാര്‍ക്കെതിരെ പോലീസ് കേസെടുത്തു.എം വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് ,കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments