banner

ടൂ വീല‍ർ സ്പെയർപാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം...!, വെൽഡിംഗ് തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം, സ്ഥാപനം പൂ‍ർണ്ണമായി കത്തി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തൃശൂർ മുളങ്കുന്നത്തുകാവിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ഒരാൾ മരിച്ചു. വെൽഡിംഗ് തൊഴിലാളിയായ പാലക്കാട് സ്വദേശി നിധിനാണ് മരിച്ചത്. ടൂ വീല‍ർ സ്പെയർപാർട്സ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനം പൂ‍ർണ്ണമായി കത്തിനശിച്ചു. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം നടത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമായത്.

കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.

Post a Comment

0 Comments