സ്വന്തം ലേഖകൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ കേരളീയത്തിന് എത്ര തുക ചിലവായെന്നതിന് ഇതുവരെ വിവരങ്ങളില്ല. ഈ സാഹചര്യത്തിലാണ് കേരളീയത്തിന്റെ രണ്ടാം എഡിഷന്‍ നടത്താന്‍ ഒരുങ്ങുന്നത്. കേരളീയമെന്ന പേരില്‍ തലസ്ഥാനത്ത് പരിപാടികള്‍ നടത്തിയിട്ടും, മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും എന്തിനൊക്കെ എത്ര തുക ചെലവായി എന്നതിന് കണക്കുകകള്‍ ലഭ്യമല്ല എന്നാണ് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച പണത്തിന്റെയും വ്യക്തമായ കണക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നിതിനിടെ കേരളീയം നടത്തണോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
നികുതി വകുപ്പ്, ധനകാര്യ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, വ്യവസായ വകുപ്പ്, പബ്ലിക് റിലേഷന്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് നിലവില്‍ യാതൊരു കണക്കുമില്ലാ എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ചത്. പൊതുഭരണ വകുപ്പിന് നല്‍കിയ അപേക്ഷ പിന്നീട് അവിടെ നിന്ന് വിനോദ സഞ്ചാര വകുപ്പുള്‍പ്പെടെ മേല്‍പ്പറഞ്ഞ വകുപ്പുകളിലേക്ക് കൈമാറുകയായിരുന്നു.
അതില്‍ പബ്ലിക് റിലേഷന്‍ വകുപ്പിന് മാത്രമാണ് എത്ര രൂപ ചെലവാക്കി എന്നതിന് കണക്കുകളുള്ളത്.
2023 നവംബറിലായിരുന്നു ആദ്യ കേരളീയം അരങ്ങേറിയത്. പരിപാടി കഴിഞ്ഞ് ഏഴ് മാസമായി ഇതുവരെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി പുറത്ത് വന്നിട്ടില്ല. 27 കോടിരൂപയാണ് കേരളീയത്തിനായി സര്‍ക്കാര്‍ നീക്കിവെച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പണം സമാഹരിച്ചു. പരിപാടി കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിട്ടും ഇതിലൊന്നും വ്യക്തതയില്ല. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ 11,47,12,000 രൂപ ലഭിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.
2024 മെയ് മാസം വരെ പ്രത്യേക അക്കൌണ്ടിലേക്ക് വന്ന തുകയാണിത്. പൂര്‍ണമായ കണക്ക് ക്രോഡീകരിച്ച് വരുന്നതേയുളളൂ എന്നും മുഖ്യമന്ത്രി നിയമസഭയിലെ മറുപടിയില്‍ പറഞ്ഞു. പ്രധാന സ്റ്റേജായിരുന്ന സെന്‍ട്രല്‍ മാത്രം 1.55 കോടി ചെലവായെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയരുന്നു. തലസ്ഥാന നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും കലാപരിപാടി അരങ്ങേറി. അതിന്റയൊക്കെ ചെലവ് എത്രയെന്നത് ഇപ്പോഴും അജ്ഞാതമായി തന്നെ നില്‍ക്കുകയാണ്. കേരളീയത്തിന്റെ പരിപാടികള്‍ക്കെത്തിയ അതിഥികള്‍ക്ക് താമസത്തിന് 65 ലക്ഷം രൂപ ചെലവിട്ടു എന്നൊരു കണക്ക് കൂടി പുറത്തുവന്നിരുന്നു.
പരിപാടി കഴിഞ്ഞാല്‍ ഒരാഴ്ച്ചക്കകം കണക്ക് പരസ്യപ്പെടുത്തുമെന്നായിരുന്നു സംഘാടക സമിതിയെ നയിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. അതെല്ലാം പാഴ്‌വാക്കായി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ സ്‌പോണ്‍സേഡ് പണം ചെലവിട്ടാണെങ്കില്‍ പോലും കേരളീയം നടത്തണോ എന്ന ചോദ്യമാണ് സര്‍ക്കാരിന് നേരെ ഉയരുന്നത്. ക്ഷേമപെന്‍ഷന്‍ അഞ്ച് മാസത്തെ കുടിശികയുണ്ട്. ഇതിന് മാത്രം 4250 കോടി വേണം. കാരുണ്യ പദ്ധതിയുടെ കുടിശ്ശികയും ആയിരം കോടിക്ക് മുകളിലാണ്. കൃഷിവകുപ്പിന് കഴിഞ്ഞ വര്‍ഷം 584 കോടി കുടിശികയുണ്ട്. ഇങ്ങനെയുളള നാനാതരം പ്രതിസന്ധിക്ക് ഇടയിലാണ് വീണ്ടും കേരളീയം നടത്തുന്നത്.
സ്‌പോണ്‍സര്‍ഷിപ്പ് വഴി പണം പിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതാണ് അതിലേറെ പ്രശ്‌നം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments