
സ്വന്തം ലേഖകൻ
കൊല്ലം : കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു. നികുതി കുടിശിക ഈടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായ ടി.ജി.ഗിരീഷും സി.പി.എം കൗൺസിലർ എം.സജീവും തമ്മിലാണ് വാക്കേറ്റവും പ്രശ്നം കൈയാങ്കളിയിലേക്ക് നീളുന്ന സാഹചര്യവും ഉണ്ടായത്. മര്യാദകേട് പറയരുതെന്ന് പറഞ്ഞ് ടി.ജി.ഗിരീഷിന് അടുത്തേക്ക് ഇരച്ചെത്തിയ എം.സജീവ് പിടിച്ചുതള്ളിയ ശേഷം ചെള്ളയിൽ കുത്തി. അടിക്കാനായി കൈയും ഉയർത്തി. ഇതിനിടയിൽ മറ്റ് കൗൺസിലർമാർ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.
നഗര സത്യത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ തീയേറ്ററിന്റെ ടാക്സ് കുടിശികയായി കിടക്കുന്നത് സംബന്ധിച്ച് മേയർ കൗൺസിൽ യോഗത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ടി.ജി.ഗിരീഷിന്റെ ആരോപണമാണ് തർക്കത്തിന് തുടക്കമിട്ടത്. താൻ തെറ്രായ വിവരങ്ങൾ പറഞ്ഞിട്ടില്ലെന്നും നികുതി കുടിശികയുള്ള തീയേറ്റർ ഉടമയോട് മാനുഷിക പരിഗണന മാത്രമാണ് കാട്ടിയതെന്നും മേയർ വിശദീകരിച്ചു. ഗിരീഷ് വീണ്ടും ആരോപണം കടുപ്പിച്ചതോടെയാണ് എം. സജീവിന്റെ ഇടപെടൽ. ഗിരീഷിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചും മേയർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
0 Comments