banner

കൊല്ലത്ത് രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്റർ ലബോറട്ടറി വരുന്നു...!, സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും, കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി


സ്വന്തം ലേഖകൻ
കൊല്ലം : ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെൻ്റർ  ലബോറട്ടറി  തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.  കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ മൃഗസംരക്ഷണവകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും. വന്യജീവികളുടേതടക്കം ആരോഗ്യ പരിശോധനകൾ നടത്താനുമാകും. കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം. പാലുല്പാദന വർദ്ധനവിന് വിഘാതമായി നിൽക്കുന്ന വന്ധ്യതാപ്ര ശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യത മാനേജ്മെൻ്റ് മൊബൈൽ സെൻ്റർ ഉടൻ പ്രവർത്തനമാരംഭിക്കും.  കുര്യോട്ടുമലയിൽ സ്ഥിരമായി  നായ അഭയകേന്ദ്രവും എ.ബി.സി സെൻ്ററും സ്ഥാപിക്കും.  

കർഷകർക്കുള്ള നഷ്ട പരിഹാരം അതിവേഗത്തിൽ നൽകാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഡോക്ടർമാരുടെ സേവനം കാലതാമസം കൂടാതെ നൽകാനും കഴിയണം. രോഗപ്രതിരോധനടപടികൾ കുറ്റമറ്റരീതിയിൽ സമയബന്ധിതമായി നടത്തിവരികയാണ്. പശുക്കളുടെ പാലുത് പാദന വർധനയ്ക്കും സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്. 182ബ്ളോക്കുകളിലും ആംബുലൻസ് സൗകര്യം സജ്ജമാക്കി വരുന്നു. രാത്രികാല സേവനവും ഉറപ്പാക്കുന്നു. പക്ഷിപനി നിയന്ത്രിക്കാൻ സുശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 30 കോടിയോളം രൂപയാണ് ഇതിനായി ചിലവായത്. കേന്ദ്രസർക്കാരിന്റെ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, മീറ്റ് പ്രൊഡക്ടേഴ്സ് ഓഫ് ഇന്ത്യ എന്നിവ വഴി പക്ഷിപനിബാധിത മേഖലകളിലെ ഭക്ഷ്യഇറച്ചിയുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കലക്ടർ എൻ. ദേവിദാസ് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.കെ. ആനന്ദ് എന്നിവർ സംസാരിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments