സ്വന്തം ലേഖകൻ
പത്തനംതിട്ട : പത്തനംതിട്ട മാങ്കോട് സർക്കാർ സ്കൂളിലെ ലാപ്ടോപ്പ് മോഷണത്തില്‍ പൂർവ വിദ്യാർത്ഥികളായ രണ്ടു പേർ പിടിയില്‍. തൻസീർ, അച്ചു എന്നിവരെയാണ് കൂടല്‍ പൊലീസ് പിടികൂടിയത്. അഭിലാഷ് എന്ന പ്രതിക്കായി അന്വേഷണം തുടരുകയാണ്. മോഷണം പോയതില്‍ നാല് ലാപ്ടോപ്പുകള്‍ കൂടല്‍ പൊലീസ് വീണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് സ്കൂളിലെ ആറ് ലാപ്ടോപ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്.
സ്കൂളില്‍ മോഷണശ്രമം നടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കൂടല്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇക്കഴിഞ്ഞ 27 ആം തീയതിയാണ് സ്കൂളില്‍ മോഷണശ്രമമുണ്ടായത്. അതെതുടർന്നുള്ള പരിശോധനയിലാണ് ഓഫീസ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പുതിയ ലാപ്ടോപ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. കൈറ്റ് പദ്ധതിയില്‍ കിട്ടിയ ലാപ്ടോപ്പുകളാണ് അപ്രത്യക്ഷമായത്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എട്ട് ലാപ്ടോപ്പുകള്‍ ഓഫീസില്‍ തന്നെയുണ്ടായിരുന്നു. അതെടുക്കാതെ പുതിയവ മാത്രം കാണാതായതില്‍ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു.
ലാപ്ടോപ്പുകള്‍ പൂട്ടിവെച്ചിരുന്ന അലമാരയുടെ താക്കോലും സ്കൂളില്‍ തന്നെയുണ്ടായിരുന്നു. താക്കോല്‍ ഉപയോഗിച്ച് തുറന്ന് ഇവ എടുത്തു കൊണ്ടുപോയെന്ന് ആദ്യ പരിശോധനയില്‍ തന്നെ പൊലീസിന് ബോധ്യമായി. അറുപതിനായിരം രൂപ വീതം വിലവരുന്ന ലാപ്ടോപ്പുകളാണ് കാണാതായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസില്‍ തുമ്ബുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കൂടല്‍ പൊലീസ്. എന്തായാലും കള്ളന്മാർ കുടുങ്ങിയതിന്റെ ആശ്വാസത്തിലാണ് നാട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(42).jpg)
0 Comments