banner

സുഹൃത്തിന് മെസേജ് അയച്ച ശേഷം യുവാവ് പുഴയില്‍ ചാടിയ സംഭവം....!, മൂന്നുദിവസത്തെ തിരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി


സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട : മൂന്നര ദിവസത്തെ തിരച്ചിലിനു ശേഷം കരുവന്നൂർ പുഴയിൽച്ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയവീട്ടിൽ പരേതനായ വേണുവിന്റെ മകൻ ഹരികൃഷ്ണന്റെ (21)  മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച പകല്‍  ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ മൂർക്കനാട് ഇല്ലിക്കൽ ഡാം പരിസരത്ത് മരച്ചില്ലകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കിട്ടിയത്‌. ബുധനാഴ്ച രാത്രി 9.3o ന്‌ സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയച്ച്‌ ബൈക്ക്‌ ബസ്‌സ്റ്റാന്റ്‌ പരിസരത്തുവെച്ച്‌ ഹരികൃഷ്ണന്‍ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക്‌ ചാടുകയായിരുന്നു.  

പുഴയിൽ അടിയൊഴുക്ക്‌ ഉണ്ടായിരുന്നതിനാൽ ഇരിങ്ങാലക്കുട, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ്, സ്കൂബാ ടീമുകള്‍ മൂന്ന് ദിവസമായി തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹം താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

പാലത്തിൽ നിന്ന് പുഴയിൽ ചാടുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ പാലത്തിന്റെ ഇരുവശങ്ങളിലും കമ്പിവേലി കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി ആർ ബിന്ദു അറിയിച്ചിട്ടുണ്ട്. ഡിപ്ലോമ വിദ്യാർഥിയാണ് ഹരികൃഷ്ണൻ. അമ്മ: രമ ഭായി. സഹോദരൻ: ഉണ്ണിക്കൃഷ്ണൻ.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments