സ്വന്തം ലേഖകൻ
ചെങ്ങന്നൂർ : മാന്നാർ ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു മുതൽ നാലു വരെയുള്ള പ്രതികളുടെ കുറ്റസമ്മതമൊഴികൾ രേഖപ്പെടുത്തി. ഇവരെ തിങ്കളാഴ്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ചെന്നിത്തല – തൃപ്പെരുംന്തുറ ഇരമത്തൂർ കിഴക്ക് മൂന്നാം വാർഡിൽ ജിനുഭവനിൽ ജിനു ഗോപി( 46 ),കണ്ണമ്പള്ളിൽ കെ.ആർ.സോമരാജൻ (56) കെ.സി. പ്രമോദ് (40) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
തെളിവുകൾ ഇതുവരെയും കണ്ടെത്താനായിട്ടില്ലാത്ത സാഹചര്യത്തിൽ കസ്റ്റഡി നീട്ടിക്കിട്ടാനായി അപേക്ഷ സമർപ്പിക്കും. അതേസമയം, ഇസ്രയേലിലുള്ള മുഖ്യപ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഒന്നര പതിറ്റാണ്ടു മുമ്പ് കാണാതായെന്ന് കരുതിയ കലയെ ഭർത്താവ് അനിലും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്നതാണ് പോലീസ് കണ്ടെത്തൽ. അനിലിന്റെ ഫോൺ നമ്പർ വീട്ടിൽ നിന്നം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.
ഉറ്റസുഹൃത്തിന്റെ പക്കൽ നിന്നുമാണ് പുതിയ മൊബൈൽ നമ്പർ കിട്ടിയത്. കെട്ടിട നിർമാണ കരാറുകാരനായ അനിൽ ഒട്ടനവധി കെട്ടിടങ്ങളാണ് പലയിടങ്ങളിലായി നിർമിച്ചു നൽകിയിട്ടുള്ളത്. ഇതുവഴി വലിയൊരു സുഹൃത്ത് വലയം അനിലിനുണ്ട്.
കേസന്വേഷണം ആരംഭിച്ചപ്പോൾ അനിലുമായി അടുപ്പമുണ്ടെന്ന് പോലീസ് സംശയിച്ച സുഹൃത്ത് മാന്നാറിൽ നേടുങ്കണ്ടത്തേക്ക് മുങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയ സമയത്ത് തന്നെ സുഹൃത്തിന്റെ ഫോണിൽ അനിൽ വിളിച്ചത് പോലീസിന് പിടിവള്ളിയായി.
എന്നാൽ, അനിലിനെ നാട്ടിലെത്തിക്കാൻ പോലീസിന് മുന്നിൽ വലിയ കടമ്പകളാണുള്ളത്. സ്വമേധയാ വന്നില്ലെങ്കിൽ സംസ്ഥാന പോലീസ് മുതൽ കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റർപോളും വരെ ഉൾപ്പെടുന്ന സങ്കീർണമായ നടപടികളായതിനൽ സമയമെടുത്തേക്കും.
മുമ്പ് അബ്കാരി ഉൾപ്പടെയുള്ള അനേകം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന അനിലിന്റെ പേരിലുള്ള കേസുകളെല്ലാം രമ്യ തയിലാക്കുകയോ വിധികഴിയുകയോ ചെയ്തിട്ടുള്ളതാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് വിദേശത്തേക്ക് പോയത്.
2009 ഡിസംബറിലാണ് ഇരമത്തൂർ സ്വദേശിനി കല കൊലപ്പെട്ടതെന്നാണ് റിപ്പോർട്ട്. വലിയ പെരുമ്പുഴയിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(56).jpg)
0 Comments